
ഏക സിവിൽ കോഡ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ ഇടതുപക്ഷം നടത്താനിരിക്കുന്ന സെമിനാറിൽ നിന്ന് വിട്ടുനിന്ന മുസ്ലിം ലീഗിനെതിരെ വിമർശനവുമായി കെ ടി ജലീൽ എംഎൽഎ. ഏകീകൃത വ്യക്തിനിയമത്തിൽ കോൺഗ്രസ്സിനെക്കൊണ്ട് വ്യക്തമായ അഭിപ്രായം പറയിപ്പിക്കാൻ കിട്ടിയ സുവർണ്ണാവസരമാണ് ലീഗ് കളഞ്ഞുകുളിച്ചതെന്ന് ജലീൽ അഭിപ്രായപ്പെട്ടു.
കോൺഗ്രസ് പാർട്ടിയുടെ കൂടെ ഉറച്ചു നിൽക്കുമെന്ന മുസ്ലിം ലീഗ് തീരുമാനം ഈ വർഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയാണ്. കോൺഗ്രസ് ലീഗ് നേതാക്കളെ സ്വാധീനിച്ച് സെമിനാറിലേക്കുളള ക്ഷണം നിരസിക്കാൻ സമ്മർദ്ദത്തിലാക്കിയെന്നും കെ ടി ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.
മുസ്ലിം ലീഗിന് രാവിലെ ഒരഭിപ്രായവും ഉച്ചയ്ക്ക് മറ്റൊന്നും വൈകിട്ട് മൂന്നാമതൊരഭിപ്രായവുമാണ്. വാക്കിലെ സ്ഥിരതയില്ലായ്മ ലീഗിന്റെ വിശ്വാസ്യത തകർക്കും. ഇത് കോൺഗ്രസിന് മുസ്ലിം ലീഗിനുമേൽ കുതിര കയറാൻ കൂടുതൽ കരുത്തു നൽകും. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് എന്ന ലീഗിന്റെ സ്വപ്നത്തിന് മേൽ ലീഗ് തന്നെ കഫംപുട (ശവക്കച്ച) വിരിച്ചെന്നും കെ ടി ജലീൽ കുറ്റപ്പെടുത്തി.
The post കോൺഗ്രസിൻ്റെ കൂടെ ഉറച്ചു നിൽക്കുമെന്ന ലീഗ് തീരുമാനം ഈ വർഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ തമാശ: കെടി ജലീൽ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/alVySFt
via IFTTT
No comments:
Post a Comment