അതിവേഗ പാത വേണം; കേരളത്തിന്റെ വികസനത്തെ തടസപ്പെടുത്തുന്ന ഒന്നിനും ബിജെപി കൂട്ടുനിൽക്കില്ല:കെ സുരേന്ദ്രൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 12 July 2023

അതിവേഗ പാത വേണം; കേരളത്തിന്റെ വികസനത്തെ തടസപ്പെടുത്തുന്ന ഒന്നിനും ബിജെപി കൂട്ടുനിൽക്കില്ല:കെ സുരേന്ദ്രൻ

സെമി ഹൈ സ്പീഡ് റെയിൽ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിന് പിന്തുണയുമായി സംസ്ഥാന ബിജെപി നേതൃത്വം. സെമി ഹൈ സ്പീഡ് പദ്ധതി കേരളത്തിന് ഗുണം ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് സെമി ഹൈസ്പീഡ് റെയിൽ പദ്ധതി പുതിയ തുടക്കമാകും. കേരളത്തിന്റെ വികസനത്തെ തടസപ്പെടുത്തുന്ന ഒന്നിനും ബിജെപി കൂട്ടുനിൽക്കില്ലെന്നും അദ്ദേഗം പറഞ്ഞു.

ഇ ശ്രീധരൻ പദ്ധതിയെ കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കാത്ത ബദൽ റെയിൽ വേ പദ്ധതി ആവശ്യമാണ്. റെയിൽ-വേ വികസനത്തിന്റെ അന്തിമ വാക്കാണ് ഇ ശ്രീധരനെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മെട്രൊ മാൻ ഇ ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

കെ റെയിൽ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീധരൻ കേരളാ സർക്കാരിന് നിർദേശങ്ങൾ നൽകിയ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച്ച. റെയിൽ വികസന പദ്ധതികളിലെ തടസങ്ങൾ ചർച്ച ചെയ്യാൻ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഇന്ന് ഇ ശ്രീധരനെ പൊന്നാനിയിലെത്തി കണ്ടിരുന്നു. ശേഷമാണ് ചർച്ച പുരോ​ഗമിച്ചത്.

The post അതിവേഗ പാത വേണം; കേരളത്തിന്റെ വികസനത്തെ തടസപ്പെടുത്തുന്ന ഒന്നിനും ബിജെപി കൂട്ടുനിൽക്കില്ല:കെ സുരേന്ദ്രൻ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/b8BMIzh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages