
കാലവർഷക്കെടുതി തടയുന്നതിൽ കേരളാ സർക്കാർ പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പനിക്കണക്ക് പോലും ആരോഗ്യവകുപ്പ് കൃത്യമായി നൽകുന്നില്ലെന്നും കൊവിഡിന് ശേഷം സംസ്ഥാനത്ത് മരണങ്ങൾ ഇരട്ടിയായി എന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, അപകീർത്തി കേസിലെ രാഹുൽ ഗാന്ധിക്കെതിരായ വിധി യുക്തി ഹീനവും നിയമവിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ ജയിലിലടക്കാനാണ് ഭരണകൂടത്തിന്റെ ശ്രമം. സവർക്കറുടെ കൊച്ചുമകനോ മോദിയുടെ അമ്മായിയുടെ മകനോ കേസു കൊടുത്തിട്ടുണ്ട് എന്നതിന് കോടതി വിധിക്ക് സ്‌റ്റേ നൽകുന്നതിൽ എന്തു പ്രസക്തിയാണുള്ളത്?
പൊതുപ്രവർത്തകരുടെ പേരിൽ ധാരാളം കേസുകളുണ്ടാവും, അതൊന്നും വിധിക്ക് സ്റ്റേ നൽകുന്നതിന് തടസമല്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
The post കാലവർഷക്കെടുതി തടയുന്നതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയം: വിഡി സതീശൻ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/9aLsZwY
via IFTTT
No comments:
Post a Comment