
കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും മികച്ച സംഘാടകനാണ് ഉമ്മന്‍ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ചെറുപ്പകാലം മുതല്‍ കോണ്‍ഗ്രസിന്റെ അതിപ്രധാനിയായി ഉമ്മന്‍ചാണ്ടി മാറിയതായും അദ്ദേഹം പറഞ്ഞു. 1970 ലെ നിയമസഭയില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലെ റെക്കോര്‍ഡ് ഉമ്മന്‍ ചാണ്ടിക്കാണ്. 53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു. ഒന്നിച്ചാണ് ഞങ്ങള്‍ സഭയില്‍ എത്തിയതെന്ന് കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വിവിധ മന്ത്രിസഭകളിൽ വിവിധ വകുപ്പുകള്‍ ഉമ്മന്‍ചാണ്ടി നല്ല രീതിയില്‍ കൈകാര്യം ചെയ്തു. മികച്ച ഭരണാധികാരി എന്ന് തെളിയിച്ചു. പാര്‍ട്ടിയെ എല്ലാ രീതിയിലും ശക്തി പ്പെടുത്താന്‍ അങ്ങേയറ്റം പ്രാധാന്യം നല്‍കി. യുഡിഎഫ് മുന്നണിയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉമ്മന്‍ചാണ്ടി മാറി. ഇതിനെല്ലാം പ്രത്യേക നേതൃവൈഭവം ഉണ്ടായിരുന്നു.
ഒടുവിൽ രോഗത്തിന് മുന്നില്‍ ഒരു ഘട്ടത്തിലും തളരാതെ നിന്നു. രോഗം വേട്ടയാടുന്ന അവസ്ഥ വന്നെങ്കിലും രോഗത്തിന് മുന്നില്‍ തളര്‍ന്നില്ല. തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം നടപ്പാക്കണം എന്ന വാശി ആയിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
ഈ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത നഷ്ടമാണ്. അതി കഠിനമായ രോഗാവസ്ഥയില്‍ പോലും കേരളത്തില്‍ ഓടിയെത്തുന്ന ഉമ്മന്‍ചാണ്ടിയെ ആണ് കാണാന്‍ കഴിഞ്ഞത്. അതായിരുന്നു ഉമ്മന്‍ചാണ്ടി. യുഡിഎഫിനും നഷ്ടമാണ്. ഉടനൊന്നും നികത്താന്‍ കഴിയാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
The post യുഡിഎഫ് മുന്നണിയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉമ്മന്‍ചാണ്ടി മാറി; ഇതിനെല്ലാം പ്രത്യേക നേതൃവൈഭവം ഉണ്ടായിരുന്നു: മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/BzYy4uD
via IFTTT
No comments:
Post a Comment