ജനവിരുദ്ധമായ ഒരു പദ്ധതിയും പ്രധാനമന്ത്രി മോദി അംഗീകരിക്കില്ല; അതിവേഗ റെയിലിൽ കെ സുരേന്ദ്രന്റെ അഭിപ്രായത്തെ തളളി ശോഭാ സുരേന്ദ്രൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 14 July 2023

ജനവിരുദ്ധമായ ഒരു പദ്ധതിയും പ്രധാനമന്ത്രി മോദി അംഗീകരിക്കില്ല; അതിവേഗ റെയിലിൽ കെ സുരേന്ദ്രന്റെ അഭിപ്രായത്തെ തളളി ശോഭാ സുരേന്ദ്രൻ

കേരളത്തിൽ അതിവേ​ഗ റെയിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അഭിപ്രായത്തെ തളളി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പാർട്ടി ഒറ്റയാൾ പട്ടാളമല്ല. അതിവേഗ റെയിലിനെ കുറിച്ചുളള പാർട്ടി തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് ശേഷമേ പറയുകയുളളുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

വിഷയത്തിൽ കെ സുരേന്ദ്രൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ നീതി വേണമെന്നാവശ്യപ്പെട്ട് ഹർഷിന നടത്തുന്ന സമരത്തിന് പിന്തുണ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ.

ജനവിരുദ്ധമായ ഒരു പദ്ധതിയും പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകരിക്കില്ല. വി മുരളീധരന് വരദാനമായി കിട്ടിയതാണ് മന്ത്രി പദം. അതുകൊണ്ട് തന്നെ കേരളത്തിലെ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കണം. പാർട്ടി ഉപാദ്ധ്യക്ഷയേക്കാൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ മന്ത്രിക്ക് സാധിക്കും. സമരപ്പന്തലിലേക്ക് മന്ത്രി വി മുരളീധരൻ എത്തിയിട്ടില്ല. കോഴിക്കോട്ടുകാരൻ എന്ന നിലയിൽ അദ്ദേഹം എത്രയും പെട്ടെന്ന് സന്ദർശിക്കണം. ചുമതലകളില്ലെങ്കിലും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുമെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

The post ജനവിരുദ്ധമായ ഒരു പദ്ധതിയും പ്രധാനമന്ത്രി മോദി അംഗീകരിക്കില്ല; അതിവേഗ റെയിലിൽ കെ സുരേന്ദ്രന്റെ അഭിപ്രായത്തെ തളളി ശോഭാ സുരേന്ദ്രൻ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/gQc9VS1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages