
കേരളത്തിലെ ബിജെപിയിൽ പുന:സംഘടനയുണ്ടാകുമോ എന്നും കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയെ കുറിച്ചും തനിക്കറിയില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളിധരൻ. താൻ ഇപ്പോൾ കേന്ദ്രത്തിൽ വിദേശകാര്യ മന്ത്രി എന്ന ചുമതലയാണ് വഹിക്കുന്നതെന്നും മാധ്യമപ്രവർത്തകരോട് മുരളീധരൻ പ്രതികരിച്ചു.
കേരളത്തിലെ സംഭവങ്ങളെ മുൻനിർത്തി മാധ്യമപ്രവർത്തകർക്കെതിരെ പ്രതികാര നടപടി പാടില്ല. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല. ചോദ്യങ്ങളോട് അനിഷ്ടമുണ്ടെങ്കിൽ പ്രതികരിക്കാതിരുന്നാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളം ഉൾപ്പെടെ രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ പുതിയ ബിജെപി അധ്യക്ഷന്മാരെ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ബിജെപി അധ്യക്ഷനായി കേരളത്തിലേക്ക് തിരികെയെത്തുമെന്നാണ് വിവരം. നിലവിലെ അധ്യക്ഷൻ കെ സുരേന്ദ്രന് പകരം എന്ത് ചുമതല നൽകുമെന്ന് വ്യക്തമായിട്ടില്ല.
The post കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയെ കുറിച്ചും അറിയില്ല സംസ്ഥാന ബിജെപിയിലെയും അറിയില്ല: വി മുരളീധരൻ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/mQBXL46
via IFTTT
No comments:
Post a Comment