
കേരളത്തിന് കേന്ദ്രസർക്കാരിൽ നിന്നും ഒരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ കൂടി കിട്ടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ഒരു വന്ദേ ഭാരത് ട്രെയിൻ കൂടി അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി തനിക്ക് ഉറപ്പ് നല്‍കിയതായി കെ സുരേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചു.
അനുവദിക്കാൻ വൈകാതെ നടപടികൾ പൂർത്തിയാക്കി ഒരു വന്ദേ ഭാരത് കൂടി കേരളത്തില്‍ ഓടി തുടങ്ങുമെന്നാണ് കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇതോടൊപ്പം തന്നെ സിൽവർ ലൈൻ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാർ ഉദ്ദേശിച്ച രീതിയിൽ ഒരിക്കലും പദ്ധതി നടക്കാൻ പോകുന്നില്ല. മെട്രോമാൻ ഇ ശ്രീധരന്‍റെ അഭിപ്രായം സര്‍ക്കാർ അംഗീകരിക്കും എന്ന് തോന്നുന്നില്ലെന്നും വിഷയത്തിൽ കേരള സർക്കാർ പ്രതികരിക്കട്ടെ എന്നും കെ സുരേന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേർത്തു.
The post സിൽവർ ലൈൻ അടഞ്ഞ അദ്ധ്യായം; കേരളത്തിന് ഒരു വന്ദേ ഭാരത് കൂടി ലഭിക്കും: കെ സുരേന്ദ്രൻ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/ZxyVUCj
via IFTTT
No comments:
Post a Comment