
മധ്യപ്രദേശിൽ ദളിത് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി നേതാവിന്റെ പ്രവൃത്തി മനുഷ്യരാശിയെ ലജ്ജിപ്പിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി നയിക്കുന്ന ഭരണത്തിൽ ആദിവാസികൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിൽ നടന്ന ബി.ജെ.പി നേതാവിന്റെ മനുഷ്യത്വരഹിതമായ കുറ്റകൃത്യം മനുഷ്യരാശിയെ മുഴുവൻ ലജ്ജിപ്പിക്കുന്നതാണ്. ആദിവാസികളോടും ദളിതുകളോടുമുള്ള ബിജെപിയുടെ അറപ്പുളവാക്കുന്ന മുഖവും യഥാർഥ സ്വഭാവവും വെളിപ്പെടുത്തുന്നതാണ് ഈ സംഭവമെന്നും രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു.
അതേസമയം, മധ്യപ്രദേശിലെ ബി.ജെ.പി നേതാവായ പ്രവേശ് ശുക്ലയാണ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചത്. എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസെടുത്ത ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
The post ദളിത് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; ബി ജെ പി നേതാവിന്റെ പ്രവൃത്തി മനുഷ്യരാശിയെ ലജ്ജിപ്പിക്കുന്നു: രാഹുൽ ഗാന്ധി appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/zY59kwV
via IFTTT
No comments:
Post a Comment