ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 18 July 2023

ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു

ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരിപുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യൻ (94) അന്തരിച്ചു. പുതുപ്പള്ളി കിഴക്കേക്കര കുടുംബാം​ഗമാണ് തങ്കമ്മ. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഇവർ മുന്‍ എം.എല്‍.സി വള്ളക്കാലില്‍ വി.ജെ. ഉമ്മന്റെ മകളാണ്. ഭര്‍ത്താവ് പരേതനായ കെ. സി. കുര്യന്‍.

മക്കള്‍: പരേതനായ കെ.കെ. കുര്യന്‍ (തമ്പാന്‍), സൂസി അലക്‌സ്, സൂസന്‍ ഗീവര്‍ഗീസ്, പ്രേമി ജേക്കബ്, മെറീന ജേക്കബ്. മരുമക്കള്‍: ബീനാ കുര്യന്‍ (വെങ്ങോല, പെരുമ്പാവൂര്‍), എം.സി. അലക്‌സാണ്ടര്‍ (മുലേച്ചേരില്‍, വെള്ളൂര്‍), ഗീവര്‍ഗീസ് ഏബ്രഹാം (താഴയില്‍, തിരുവനന്തപുരം), സണ്ണി ജേക്കബ്, ജേക്കബ് വര്‍ഗീസ് (കോയിപ്പുറം, ചാത്തന്നൂര്‍ ).

ഇന്ന് പുലർച്ചെ 4:25നായിരുന്നു കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടി അന്തരിച്ചത്. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ബം​ഗളൂരുവിലുള്ള ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇപ്പോൾ ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ദർബാർ ഹാളിലെത്തിചേർന്നിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ദർബാർ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു.

The post ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/FpWOXd0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages