എം വി ഗോവിന്ദൻ മാസ്റ്റർ സംസാരിക്കുന്ന സദസിൽ പാമ്പ് ഇഴഞ്ഞെത്തി; ആളുകള്‍ പരിഭ്രാന്തരായി ചിതറിയോടി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 31 July 2023

എം വി ഗോവിന്ദൻ മാസ്റ്റർ സംസാരിക്കുന്ന സദസിൽ പാമ്പ് ഇഴഞ്ഞെത്തി; ആളുകള്‍ പരിഭ്രാന്തരായി ചിതറിയോടി

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സംസാരിക്കുന്ന സദസിൽ പാമ്പ് ഇഴഞ്ഞെത്തിയത് പരിഭ്രാന്തി പരത്തി. കരിമ്പത്തെ കില ഉപകേന്ദ്രത്തിൽ തുടങ്ങുന്ന അന്താരാഷ്‌ട്ര നേതൃത്വ പഠന കേന്ദ്രത്തിന്റെ കെട്ടിട നിർമാണം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

സ്ഥലത്തെ എംഎൽഎ കൂടിയായ എം വി ഗോവിന്ദൻ മാസ്റ്റർ നാടുകാണിയിലെ പുതിയ മൃഗശാലയെ കുറിച്ച് പറ‌‌യുതിനിടെയായിരുന്നു സദസിൽ സ്ത്രീകള്‍ ഇരിക്കുന്നിടത്തായി പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതും സദസ്സിലുണ്ടായിരുന്ന ആളുകള്‍ പരിഭ്രാന്തരായ ചിതറിയോടി. പാമ്പ് പുറത്തേയ്ക്ക് പോയപ്പോഴാണ് രംഗം ശാന്തമായത്. ചേരയാണ് വേദിയുടെ പരിസരത്ത് എത്തിയതെന്ന് പിന്നീട് കണ്ടെത്തി.

The post എം വി ഗോവിന്ദൻ മാസ്റ്റർ സംസാരിക്കുന്ന സദസിൽ പാമ്പ് ഇഴഞ്ഞെത്തി; ആളുകള്‍ പരിഭ്രാന്തരായി ചിതറിയോടി appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/jnvwPmJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages