
സംസ്ഥാന നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്‍റെ മണ്ഡലമായ തലശ്ശേരിയിൽ ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് ഭരണാനുമതി. കോടിയേരിയ്ക്ക് സമീപം കാരാൽതെരുവ് ഗണപതി ക്ഷേത്രത്തിലാണ് 64 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികൾ.
സെപ്തംബർ മാസം നിർമാണം തുടങ്ങുമെന്ന് ക്ഷേത്ര വീഡിയോ പോസ്റ്റ് ചെയ്ത് സ്പീക്കർ അറിയിച്ചു.പ്രതിയപക്ഷം ഉയർത്തുന്ന മിത്ത് വിവാദങ്ങൾക്കിടെയാണ് സ്പീക്കറുടെ മണ്ഡലത്തിൽ ഗണപതി ക്ഷേത്ര നവീകരണത്തിന് ഭരണാനുമതി.
എ എൻ ഷംസീറിന്റെ കുറിപ്പ് ഇങ്ങിനെ:
തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേർന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി.
പഴമയുടെ പ്രൗഡി നിലനിർത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുവാൻ സാധിക്കും…
The post സ്പീക്കർ എ എൻ ഷംസീറിന്‍റെ മണ്ഡത്തിൽ ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് 64 ലക്ഷം രൂപ; ഭരണാനുമതിയായി appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/nv846a0
via IFTTT
No comments:
Post a Comment