സുകുമാരൻ നായരുടെ മുഖത്തെ കുങ്കുമപ്പൊട്ട് വിശ്വാസവും താഴെയുള്ള കണ്ണട ശാസ്ത്രവുമാണ്: പി ജയരാജൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 5 August 2023

സുകുമാരൻ നായരുടെ മുഖത്തെ കുങ്കുമപ്പൊട്ട് വിശ്വാസവും താഴെയുള്ള കണ്ണട ശാസ്ത്രവുമാണ്: പി ജയരാജൻ

സ്പീക്കർ എൻ എ ഷംസീറിന്റെ ശാസ്ത്ര പരാമർശത്തിലെ മിത്ത് വിവാദത്തിൽ എൻഎസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ പരിഹസിച്ച് സിപിഎം നേതാവ് പി ജയരാജൻ. വിശ്വാസമാണ് വലുതെന്ന് പറഞ്ഞ സുകുമാരൻ നായരുടെ മുഖത്തെ കുങ്കുമപ്പൊട്ട് വിശ്വാസവും കണ്ണട ശാസ്ത്രവുമാണെന്ന് പി ജയരാജൻ ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവെ പറഞ്ഞു.

പി ജയരാജന്റെ വാക്കുകൾ ഇങ്ങിനെ: ‘സങ്കൽപ്പങ്ങളെ ശാസ്ത്രത്തിന് പകരം വെക്കാനാകില്ല. സുകുമാരൻ നായർ കഴിഞ്ഞ ദിവസം സ്പീക്കർ എൻ എ ഷംസീറിനെ വല്ലാത്ത രീതിയിൽ ചിത്രീകരിച്ചുകൊണ്ടും എ കെ ബാലനെ ഇകഴ്ത്തിയും പ്രയോഗം നടത്തി.

വിശ്വാസമാണ് ശാസ്ത്രത്തേക്കാൾ വലുതെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. ആ സമയം സുകുമാരൻ നായരുടെ മുഖമാണ് ശ്രദ്ധിച്ചത്. സുകുമാരൻ നായറുടെ മുഖത്തെ കുങ്കുമപ്പൊട്ട് വിശ്വാസത്തിന്റെ ഭാഗമാണ്. അതിന് താഴെ ഒരു കണ്ണട ധരിച്ചിട്ടുണ്ട്. അത് ശാസ്ത്രമാണ്. ശാസ്ത്രത്തിന്റെ പുരോഗതിയുടെ ഭാഗമാണത്.

അതേപോലെ, സുകുമാരൻ നായർ മൈക്കിൽ പ്രസംഗിക്കുന്നു. മൈക്ക് എന്നത് ശാസ്ത്രപുരോഗതിയുടെ ഭാഗമാണ്. ​ഗണപതി പ്ലാസ്റ്റിക് സർജറിയിലൂടെയാണ് ഉണ്ടായതെന്ന് ഏതെങ്കിലും പുരാണത്തിൽ പറഞ്ഞിട്ടുണ്ടോ? അങ്ങനെയെങ്കിൽ വിശ്വാസത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത് മോദിയാണ്.”

The post സുകുമാരൻ നായരുടെ മുഖത്തെ കുങ്കുമപ്പൊട്ട് വിശ്വാസവും താഴെയുള്ള കണ്ണട ശാസ്ത്രവുമാണ്: പി ജയരാജൻ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/rQl0Euz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages