
മന്ത്രിമാരെ വേദിയിൽ ഇരുത്തി വിമർശനം ഉന്നയിച്ച നടൻ ജയസൂര്യക്ക് മറുപടിയുമായി കൃഷി മന്ത്രി പി പ്രസാദ്. മന്ത്രി പി രാജീവ് അപ്പോൾ തന്നെ ജയസൂര്യക്ക് മറുപടി നൽകിയതാണെന്നും എന്നാൽ മന്ത്രി നൽകിയ മറുപടി മാധ്യമങ്ങൾ നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയസൂര്യ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പരാമർശിച്ച കൃഷ്ണപ്രസാദിനെ വിളിച്ചിട്ട് ഫോണെടുത്തില്ല. അദ്ദേഹത്തിൻ്റെ പാടശേഖരത്തിൽ എല്ലാവരും മാസങ്ങൾക്ക് മുൻപ് പണം വാങ്ങിയതാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി പി പ്രസാദിന്റെ വാക്കുകൾ: ” എത്ര കാപട്യങ്ങളാണ് അരങ്ങത്തേക്ക് ഇറക്കുന്നത്. കേരളം മാത്രമാണ് നെൽകർഷകർക്ക് ഇത്രയും സഹായം നൽകുന്നത്. കേന്ദ്ര വിഹിതം ലഭിക്കാത്തപ്പോൾ കടമെടുത്ത് പണം നൽകി. രാഷ്ട്രീയ പ്രേരിതമായ ആരോപണമാണിത്. സംഭരണ ഘട്ടത്തിൽ തന്നെ പണം നൽകൽ അനിവാര്യമാണ്. പണം ലഭിക്കുന്നതിന് താമസം നേരിടുമ്പോൾ ബാങ്കിനെ സമീപിക്കുന്നത് അതുകൊണ്ടാണ്. ഇടപെടലിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതാണ്. സംസ്ഥാന വിഹിതം ഓണത്തിന് മുൻപ് കൊടുത്തു തീർത്തതാണ്”.
അതേസമയം, മന്ത്രിമാരെ വേദിയിലിരുത്തിയാണ് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി നടൻ ജയസൂര്യ രംഗത്തുവന്നത്. തിരുവോണത്തിന്റെ നാളിലും ഉപവാസമിരിക്കുന്ന കർഷകരുടെ പ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാന വിമർശനം. സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദിനെയും വ്യവസായ മന്ത്രി പി. രാജീവിനെയും വേദിയിലിരുത്തിയായിരുന്നു ജയസൂര്യയുടെ പ്രസംഗം.
The post എത്ര കാപട്യങ്ങളാണ് അരങ്ങത്തേക്ക് ഇറക്കുന്നത്; നടൻ ജയസൂര്യക്ക് മറുപടിയുമായി കൃഷി മന്ത്രി പി പ്രസാദ് appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/cqD3PQY
via IFTTT
No comments:
Post a Comment