ഓണത്തിന് പരമാവധി ബസുകൾ സർവീസ് നടത്തണം; കെഎസ്ആർടിസിക്ക് സിഎംഡിയുടെ നിർദ്ദേശം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 23 August 2023

ഓണത്തിന് പരമാവധി ബസുകൾ സർവീസ് നടത്തണം; കെഎസ്ആർടിസിക്ക് സിഎംഡിയുടെ നിർദ്ദേശം

ഇത്തവണ ഓണത്തിന് പരമാവധി ബസുകൾ സർവീസ് നടത്തണമെന്ന് കെഎസ്ആർടിസിക്ക് സിഎംഡിയുടെ നിർദേശം. നാളെ മുതൽ ഈ മാസം 31 വരെ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

സർവീസുകൾ കൂട്ടുന്നതിലേക്ക് കൂടുതൽ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. അതേസമയം ജീവനക്കാരുടെ ശമ്പളവും ബോണസും ഇന്ന് തന്നെ വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു. ഉത്സവകാലത്ത് പരമാവധി സർവീസുകൾ നടത്തി കളക്ഷൻ വർധിപ്പിക്കുകയാണ് കെഎസ്ആർടിസി മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. ഓഡിയോ സന്ദേശത്തിലൂടെയാണ് സിഎംഡിയുടെ നിർദേശങ്ങൾ അറിയിച്ചത്.

നിലവിൽ അറ്റകുറ്റപ്പണികൾക്കായി മാറ്റിയ ബസുകളും ഉടൻതന്നെ പണി പൂർത്തീകരിച്ച് സർവീസിന് ഇറക്കണം. കൂടുതൽ ജീവനക്കാരെ ഡ്യൂട്ടിയിൽ നിയോഗിക്കണം. പ്രതിദിന ലക്ഷ്യം 9 കോടിയാണ്. കെഎസ്ആർടിസിക്ക് പ്രശ്നങ്ങൾ ഉള്ള അവസാന ഓണക്കാലമാക്കട്ടെ ഇതെന്നും സിഎംഡിയുടെ സന്ദേശത്തിൽ പറയുന്നു.

The post ഓണത്തിന് പരമാവധി ബസുകൾ സർവീസ് നടത്തണം; കെഎസ്ആർടിസിക്ക് സിഎംഡിയുടെ നിർദ്ദേശം appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/Cal70BE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages