
കണ്‍സഷൻ നൽകുന്നതിന്റെ കാര്യത്തിൽ വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ വിവേചനം കാണിക്കരുതെന്ന് കേരളാ ഹൈക്കോടതി. മറ്റുള്ള യാത്രക്കാർക്കുള്ള അതേ പരിഗണന വിദ്യാർത്ഥികൾക്കും നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ബസ് ജീവനക്കാർക്കെതിരായ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം.
വിദ്യാർഥികളോട് ബസ് ജീവനക്കാർ കാണിക്കുന്ന വിവേചനം പലപ്പോഴും ക്രമസമാധാന നില തകരാറിലാകാൻ കാരണമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതുപോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ പൊലീസും ശ്രദ്ധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ബസ് കൺസഷൻ നിരക്ക് പരിഷ്കരിക്കുന്നത് സർക്കാരിന്റെ നയപരമായ കാര്യമാണ്. ഇപ്പോഴത്തെ മാറിയ സാഹചര്യം വിദ്യാർത്ഥി സംഘടനകളും സർക്കാരും പരിഗണിക്കണമെന്ന് ഹൈക്കോടതി പരാമർശിച്ചു
The post മറ്റ് യാത്രക്കാർക്കുള്ള അതേ പരിഗണന ബസ് ജീവനക്കാർ വിദ്യാർത്ഥികൾക്കും നൽകണം: ഹൈക്കോടതി appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/8EPxGSq
via IFTTT
No comments:
Post a Comment