പുതുപ്പള്ളിയില്‍ സാധ്യമായ എല്ലാ വികസനവും നടപ്പാക്കിയിട്ടുണ്ട്: ചാണ്ടി ഉമ്മൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 12 August 2023

പുതുപ്പള്ളിയില്‍ സാധ്യമായ എല്ലാ വികസനവും നടപ്പാക്കിയിട്ടുണ്ട്: ചാണ്ടി ഉമ്മൻ

ചികിത്സാ വിവാദവുമായി ബന്ധപ്പെട്ട് തനിക്ക് ഇനി ഒന്നും പറയാനില്ല എന്ന് പുതുപ്പള്ളിയിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്‍. പറയേണ്ടതെല്ലാം പലവട്ടം പറഞ്ഞിട്ടുള്ളതാണ്. ഇതില്‍ സിപിഐഎം തെറ്റ് തിരുത്തിയെങ്കില്‍ നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ സാധ്യമായ എല്ലാ വികസനവും നടപ്പാക്കിയിട്ടുണ്ടെന്നും വികസനവും കരുതലും എന്ന മുദ്രാവാക്യം വെറുതെ ഉയര്‍ന്നു വന്നതല്ല. ഉമ്മന്‍ചാണ്ടി ബ്രാന്‍ഡിങ്ങില്‍ ആയിരുന്നില്ല വിശ്വസിച്ചിരുന്നത്, മറിച്ച് പ്രവര്‍ത്തിയില്‍ ആയിരുന്നു എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

സമാനമായി തൃക്കാക്കരയിലും വികസനനം ഇല്ലെന്ന് ആയിരുന്നു തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വാദം. എന്നാല്‍ ഉമ തോമസ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിപിഎമ്മിന് ഒന്നും പറയാന്‍ ഇല്ലാത്തത് കൊണ്ടാണ് ദുര്‍ബല വാദങ്ങല്‍ ഉന്നയിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പുതുപ്പള്ളിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കിടെ പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ ജെയ്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

The post പുതുപ്പള്ളിയില്‍ സാധ്യമായ എല്ലാ വികസനവും നടപ്പാക്കിയിട്ടുണ്ട്: ചാണ്ടി ഉമ്മൻ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/FqCJzn0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages