എന്തുസംഭവിച്ചാലും എന്റെ കര്‍ത്തവ്യം തുടരും; ഇന്ത്യ എന്ന ആശയം സംരക്ഷിക്കും: രാഹുൽ ഗാന്ധി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 4 August 2023

എന്തുസംഭവിച്ചാലും എന്റെ കര്‍ത്തവ്യം തുടരും; ഇന്ത്യ എന്ന ആശയം സംരക്ഷിക്കും: രാഹുൽ ഗാന്ധി

മോദി പരാമർശത്തിലെ അപകീര്‍ത്തി കേസില്‍ അനുകൂലമായി സുപ്രിംകോടതി ഇടക്കാല ഉത്തരവ് വന്നതോടെ പ്രതികരിച്ച് രാഹുല്‍ ഗാന്ധി.എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ വിഷയത്തോട് പ്രതികരിച്ചു. എന്തുതന്നെസംഭവിച്ചാലും തന്റെ കര്‍ത്തവ്യം അതേപടി തുടരുന്നുവെന്നാണ് രാഹുലിന്റെ വാക്കുകള്‍. ഇന്ത്യ എന്ന ആശയം സംരക്ഷിക്കുമെന്നും രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അതേസമയം, വിചാരണ കോടതി ഉത്തരവിനെ വിമര്‍ശിച്ചുകൊണ്ടാണ് ഇന്ന് സുപ്രിംകോടതി ഇടക്കാല ഉത്തരവ് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി വന്നത്. കീഴ്‌ക്കോടതി വിധിച്ച പരമാവധി ശിക്ഷ എന്നതിലേക്ക് എങ്ങനെ എത്തിയെന്നത് സംശയമുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായി ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിക്കെതിരെ രണ്ട് വര്‍ഷത്തെ ശിക്ഷ എങ്ങനെ വന്നുവെന്നത് ഉത്തരവില്‍ അവ്യക്തമാണ്. ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ബിആര്‍ ഗവായി, പി എസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. അയോഗ്യ നീങ്ങുന്നതോടെ രാഹുലിന് ഇനി വയനാട് എംപിയായി തുടരാം.

The post എന്തുസംഭവിച്ചാലും എന്റെ കര്‍ത്തവ്യം തുടരും; ഇന്ത്യ എന്ന ആശയം സംരക്ഷിക്കും: രാഹുൽ ഗാന്ധി appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/2HaRfFG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages