
പുതുപ്പള്ളിയിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റ്ക്കാർ പോലും ഈ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് വിഡ് സതീശൻ. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടിയാൽ ദാർഷ്ട്യത്തിനും ധിക്കാരത്തിനും ഒരു താക്കീതാകുമെന്ന് യഥാർത്ഥ കമ്മ്യൂണിസ്റ്റുക്കാർ വിശ്വസിക്കുന്നുണ്ടെന്നും ഈ പോക്ക് പോയാൽ ബംഗാളിൽ സംഭവിച്ചത് പോലെ ഈ പാർട്ടിയെ പിണറായി കുഴിച്ച്മൂടും എന്ന് അവർ കരുതുന്നെന്നും വിഡി സതീശൻ പറഞ്ഞു.
കേരളാ സർക്കാരിനെതിരെയുള്ള വികാരം അതിശക്തമാണ്. ആ വികാരവും ഉമ്മൻ ചാണ്ടിയുടെ ഓർമ്മയും ചാണ്ടി ഉമ്മന്റെ സ്ഥാനാർത്ഥിത്വവും കൂടി ചേർന്നപ്പോഴാണ് ഞങ്ങൾ സ്വപ്നതുല്യമായ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതെന്ന് പറയുന്നതെന്നും വിഡി സതീശൻ കൂട്ടിചേർത്തു.
ഇതോടൊപ്പം തന്നെ, ഉമ്മൻ ചാണ്ടിയുടെ ചികിത്സയെ സംബന്ധിച്ച് പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന്റെ പുറകിൽ ആരാണെന്ന് ആകെ അറിയാവുന്നത് മന്ത്രി വാസവനാണെന്നും സതീശൻ പറഞ്ഞു. വാസവൻ പറഞ്ഞ ആൾ പണ്ട് കോൺഗ്രസ്ക്കാരനായിരുന്നു എന്നാൽ ഇപ്പോൾ അയാൾ വാസവന്റെ കൂടെയാണ്. അതുകൊണ്ട് തന്നെ ഈ ഓഡീയോ ക്ലിപ്പിന് പുറകിൽ മന്ത്രി വാസവനാണ് വ്യക്തമാണെന്നും വിഡി സതീശൻ ആരോപിച്ചു.
ഈ വിവാദം ആദ്യം ചർച്ച ചെയ്തപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇനി ഇതിനെക്കുറിച്ച് മിണ്ടില്ലെന്നാണ് പറഞ്ഞത് പക്ഷേ തെരഞ്ഞെടുപ്പിന്റെ അന്നത്തെ ദിവസം ഈ ആരോപണം വീണ്ടും ചർച്ചയാക്കുന്നതെന്തിനാണെന്നും വിഡി സതീശൻ പറഞ്ഞു.
The post പുതുപ്പള്ളിയിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റ്ക്കാർ പോലും ഈ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് അനുകൂലമായി വോട്ട് ചെയ്യും: വിഡി സതീശൻ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/mkQYbn7
via IFTTT
No comments:
Post a Comment