
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ പൂര്‍ണ ആദരവാണ് പിണറായി വിജയനോടെന്ന് പുതുപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍. ഒരു മുഖ്യമന്ത്രി എന്ന നിലയിലാണ് അദ്ദേഹം മണ്ഡലത്തില്‍ വരുന്നതിനെ കാണുന്നത്. അതിൽ ഒരു രാഷ്ട്രീയവുമില്ല. പുതുപ്പള്ളിയില്‍ വന്ന് എന്ത് പറയും പറയാതിരിക്കും എന്നതൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്.
മറ്റുള്ളവരെ പറ്റി ചിന്തിക്കുകയല്ല, തങ്ങളുടെതായ രീതിയിലാണ് യുഡിഎഫ് പ്രചരണം നടത്തുന്നത് എന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ഇതോടൊപ്പം തന്നെ, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് പൂര്‍ണ ആത്മവിശ്വാസമുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാര്‍ നാളത്തെ മീറ്റിംഗ് മാറ്റിവയ്ക്കുകയാണെങ്കില്‍ അദ്ദേഹം കൂടി പുതുപ്പള്ളിയിലെത്തുമെന്നും ചാണ്ടി ഉമ്മന്‍ അറിയിച്ചു.
അതേസമയം, പുതുപ്പള്ളിയില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മൂന്ന് നാള്‍ മാത്രമാണ് അവശേഷിക്കുന്നത്. താരപ്രചാരകരെ മുഴുവന്‍ കളത്തിലിറക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍.
The post കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയനോട് പൂര്‍ണ ആദരവ്: ചാണ്ടി ഉമ്മന്‍ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/HrkpIoz
via IFTTT
No comments:
Post a Comment