
ബിജെപി നേതാവും മുൻ എംപിയുമായ സുരേഷ് ഗോപി നയിക്കുന്ന ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്രക്ക് കരുവന്നൂില്‍ തുടക്കമായിരുന്നു . സംസ്ഥാനത്തെ സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെയാണ് പദയാത്ര. മനുഷ്യന് വേണ്ടിയാണ് ഈ പദയാത്രയെന്നും പാവങ്ങളുടെ കൂടെ നിന്നുകൊണ്ടുള്ള രാഷ്ട്രപ്രവര്‍ത്തനമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു.
ബാങ്ക് തട്ടിപ്പില്‍ മനം നൊന്ത് ആത്മത്യ ചെയ്തവരുടെയും പണം കിട്ടാതെ മരിച്ചവരുടെയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് പദയാത്ര ആരംഭിച്ചത്. ഞങ്ങള്‍ യുദ്ധത്തിലോ പോര്‍മുഖത്തിലോ ഒന്നുമല്ലെന്നും ഞങ്ങള്‍ പാവം നിക്ഷേപകര്‍ക്കുവേണ്ടിയാണ് പദയാത്ര നയിക്കുന്നത്. ഒട്ടും ആവേശഭരിതനായിട്ടല്ല ഞാനിവിടെ നില്‍ക്കുന്നത്. മാനുഷിക പരിഗണന മാത്രമാണ് എന്നെ ഇവിടെ എത്തിച്ചത്.
പാവങ്ങളുടെ ചോരപ്പണം തിരികെ കൊടുക്കും വരെ സഹകരണ ബാങ്കുകള്‍ നിലനില്‍ക്കണം. പൂട്ടാന്‍ ഞങ്ങള്‍ സമ്മതിക്കില്ലെന്നും ഒരു ശുദ്ധീകരണം നടത്തേണ്ടിയിരിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ പദയാത്രയില്‍ പങ്കെടുക്കുന്നുണ്ട്. പദയാത്ര കരുവന്നൂരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും പദയാത്രക്കിടെ ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
ഇന്ന് ഉച്ചയോടെ കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പദയാത്ര ഉദ്ഘാടനം ചെയ്തു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരകളായ സഹകാരികളും ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും പദയാത്രയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ചു.
The post യുദ്ധത്തിനായല്ല, പാവം നിക്ഷേപകര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ പദയാത്ര നയിക്കുന്നത്: സുരേഷ് ഗോപി appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/lUtmpfx
via IFTTT
No comments:
Post a Comment