മഹുവ ഇന്ത്യയിലുള്ളപ്പോൾ പാർലമെന്റ് അക്കൗണ്ട് ദുബായിൽ ഉപയോ​ഗിച്ചു; ആരോപണവുമായി ബിജെപി എംപി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 22 October 2023

മഹുവ ഇന്ത്യയിലുള്ളപ്പോൾ പാർലമെന്റ് അക്കൗണ്ട് ദുബായിൽ ഉപയോ​ഗിച്ചു; ആരോപണവുമായി ബിജെപി എംപി

തൃണമൂൽ എംപി മഹുവ മൊയിത്രയ്ക്കെതിരെ വീണ്ടും ​ ആരോപണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്ത്. മഹുവ ഇന്ത്യയിലുള്ളപ്പോൾ പാർലമെന്റ് അക്കൗണ്ട് ദുബായിൽ ഉപയോ​ഗിച്ചതിന് തെളിവുകിട്ടിയെന്ന് നിഷികാന്ത് ദുബെ അവകാശപ്പെട്ടു.

നിലവിൽ വിവാദത്തിൽ തൃണമൂൽ കോൺ​ഗ്രസിന് ഒരു വാക്ക് പോലും പറയാനില്ലെന്നും, ബന്ധപ്പെട്ടവർ മറുപടി പറയുമെന്നും ജനറൽ സെക്രട്ടറി കുനാൽ ഘോഷ് അറിയിച്ചു. മഹുവയുടെ പാർലമെന്റ് അക്കൗണ്ട് ഉപയോ​ഗിച്ച് താൻ ചോദ്യങ്ങൾ അപ്ലോഡ് ചെയ്തെന്ന് നേരത്തെ വ്യവസായി ദർശൻ ഹിരാനന്ദാനി ലോക്സഭ എത്തിക്സ് കമ്മറ്റിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു.

ഇയാൾ ​ദുബായിലാണ് താമസിക്കുന്നത്. മഹുവ ഇന്ത്യയിലുള്ളപ്പോൾ ദുബായിൽ അക്കൗണ്ട് തുറന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്. ഇത് അക്കൗണ്ട് കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോമാറ്റികസ് സെൻറർ, എൻഐസി കണ്ടെത്തിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു. അന്വേഷണ ഏജൻസികൾ എൻഐസിയിൽ നിന്ന് തെളിവ് ശേഖരിച്ചിട്ടുണ്ട്. രണ്ട് കോടി രൂപ ദർശൻ ഹീരനന്ദാനിയിൽ നിന്ന് മഹുവ കൈപ്പറ്റിയെന്നും ദുബെ ലോക്പാലിന് നല്തിയ പരാതിയിൽ ആരോപിച്ചു.

പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്കും സിബിഐക്കും പുറമെയാണ് പരാതി ലോക്പാലിന് മുമ്പാകെയും എത്തുന്നത്. അതേസമയം വിവാദം കത്തുമ്പോൾ മഹുവ മൊയിത്രയെ പൂർണമായും കൈയൊഴിയുകയാണ് തൃണമൂൽ കോൺ​ഗ്രസ്. എല്ലാം വ്യക്തമാകട്ടെ എന്നാണ് പാർട്ടി നേതാക്കളുടെ നിലപാട്

The post മഹുവ ഇന്ത്യയിലുള്ളപ്പോൾ പാർലമെന്റ് അക്കൗണ്ട് ദുബായിൽ ഉപയോ​ഗിച്ചു; ആരോപണവുമായി ബിജെപി എംപി appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/iC4Ws8U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages