ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയിൽ ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് സ്വര്‍ണം; ഒളിമ്പിക്സ് യോഗ്യത - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 6 October 2023

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയിൽ ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് സ്വര്‍ണം; ഒളിമ്പിക്സ് യോഗ്യത

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ന് നടന്ന ഫൈനലിൽ ജപ്പാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് സ്വര്‍ണ നേട്ടം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ ജപ്പാനെ തകര്‍ത്തത്. 2024 ൽ പാരിസില്‍ നടക്കുന്ന ഒളിംപിക്സിനും ഇന്ത്യ ഇതോടെ യോഗ്യത ഉറപ്പിച്ചു. ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇരട്ട ഗോളുകള്‍ നേടി. മന്‍പ്രീത് സിങ്, അഭിഷേക്, അമിത് രോഹിതാസ് എന്നിവരും ഇന്ത്യക്കായി ഗോളുകള്‍ നേടി.

ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിൽ ഹോക്കിയില്‍ ഇന്ത്യ നേടുന്ന നാലാം സ്വര്‍ണമാണിത്. നേരത്തെ 1966, 1998, 2014 വര്‍ഷങ്ങളിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ഗെയിംസില്‍ ഇന്ത്യയുടെ 22ാം സ്വര്‍ണമാണിത്. ആകെ ഇന്ത്യയുടെ മെഡല്‍ നേട്ടം 95 ആയി.

The post ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയിൽ ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് സ്വര്‍ണം; ഒളിമ്പിക്സ് യോഗ്യത appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/vL6kHo1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages