
മറാത്ത സംവരണ പ്രക്ഷോഭകര്‍ ബീഡിലെ എംഎൽഎയും എൻ സി പി നേതാവുമായ പ്രകാശ് സോളങ്കിയുടെ വീട് ആക്രമിച്ചു. പ്രക്ഷോഭകർ വീട് തല്ലി തകർത്ത ശേഷം തീയിടുകയായിരുന്നു. എംഎൽഎയും ബന്ധുക്കളും വീട്ടിലുണ്ടായിരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്.
ഒരേസമയം നൂറുകണക്കിന് പ്രക്ഷോഭകര്‍ വീടിന് മുന്നിലെത്തി മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഏതാനം പൊലീസുകാര്‍ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. പൊലീസ് നോക്കി നില്‍ക്കെ പ്രക്ഷോഭകര്‍ ഗേറ്റ് തകര്‍ത്ത് കടന്നശേഷം വീട്ടിലേക്ക് കല്ലെറിയുകയായിരുന്നു. വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും അടിച്ചുതകര്‍ത്തു. വീടിന്‍റെ ജനല്‍ ചില്ലുകളും മറ്റും തകര്‍ത്തശേഷമാണ് തീയിട്ടത്.
The post മറാത്ത സംവരണ പ്രക്ഷോഭകര്‍ എംഎല്‍എയുടെ വീട് കത്തിച്ചു appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/m2AKjnN
via IFTTT
No comments:
Post a Comment