മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചു; എന്നാൽ ദുശ്ശകുനം എത്തിയതോടെ കളി തോറ്റു; പ്രധാനമന്ത്രിക്കെതിരെ രാഹുൽ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 21 November 2023

മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചു; എന്നാൽ ദുശ്ശകുനം എത്തിയതോടെ കളി തോറ്റു; പ്രധാനമന്ത്രിക്കെതിരെ രാഹുൽ

ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ കാണാൻ സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചെന്ന് രാഹുൽ ​ഗാന്ധി പരിഹസിച്ചു. എന്നാൽ ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുൽ ഗാന്ധി പറയുന്നു.

ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റ സാഹചര്യത്തിലാണ് മോദിക്കെതിരെ വിമർശനവും പരിഹാസവുമായി രാഹുൽ രം​ഗത്തെത്തിയിരിക്കുന്നത്. ഈ കളി കണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കൊപ്പം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിന്‍റെയും മുഹമ്മദ് ഷമിയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതിന്‍റെയും ചിത്രങ്ങളും പുറത്തു വന്നിരുന്നു.

ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിംഗ് റൂമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ നായകൻ രോഹിത്തിനെയും കോലിയെയും തോളില്‍ തട്ടി ആശ്വസിപ്പിച്ചു. പത്ത് കളികള്‍ ജയിച്ചാണ് നിങ്ങള്‍ ഇവിടെയെത്തിയത്. കളിയില്‍ ഇതൊക്കെ സംഭവിക്കുമെന്ന് പറഞ്ഞ് ഇരുവരുടെയും കൈ പിടിച്ച് ആശ്വാസവാക്കുകള്‍ പറഞ്ഞു.

The post മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചു; എന്നാൽ ദുശ്ശകുനം എത്തിയതോടെ കളി തോറ്റു; പ്രധാനമന്ത്രിക്കെതിരെ രാഹുൽ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/K3fLlzv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages