വണ്ടി ചെക്ക് കേസ്; റോബിൻ ബസിന്റെ നടത്തിപ്പുകാരൻ ഗിരീഷിന് ജാമ്യം‌‌ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 26 November 2023

വണ്ടി ചെക്ക് കേസ്; റോബിൻ ബസിന്റെ നടത്തിപ്പുകാരൻ ഗിരീഷിന് ജാമ്യം‌‌

വണ്ടി ചെക്ക് കേസിൽ റോബിൻ ബസിന്റെ നടത്തിപ്പുകാരൻ ഗിരീഷിന് ജാമ്യം‌‌ അനുവദിച്ച് കോടതി. വ കേസിൽ ഗിരീഷിനെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11:30 മണിയോടെ കോട്ടയം ഇടമറികിലുള്ള വീട്ടിൽ പൊലീസ് സംഘമെത്തി ഗിരീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2011 മുതൽ കൊച്ചിയിലെ കോടതിയിൽ നിലനിൽക്കുന്ന കേസിൽ കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തതെന്ന് പാലാ പൊലീസ് അറിയിച്ചു.

കുറെ കാലമായി നിലനിൽക്കുന്ന വാറന്റ് നടപ്പാക്കുക മാത്രമാണ് ഉണ്ടായതെന്ന് പൊലീസ് വിശദീകരിക്കുന്നു. അതേസമയം വർഷങ്ങൾക്ക് മുൻപുള്ള കേസിൽ ഒരു മുന്നറിയിപ്പോ നോട്ടീസോ പോലും നൽകാതെ കോടതി അവധിയായ ദിവസം നോക്കി ഗിരീഷിനെ അറസ്റ്റ് ചെയ്തത് ദുരൂഹം എന്നാണ് കുടുംബത്തിൻ്റെ വാദം.

മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശങ്ങൾ ലംഘിച്ച് റോബിൻ ബസിന്റെ സർവീസ് ഗിരീഷ് തുടരുന്നതിനിടയിലാണ് മറ്റൊരു കേസിൽ പൊലീസിന്റെ നടപടി. ഇതിന് പിന്നിൽ പ്രതികാരമാണോ എന്നത് ജനം തീരുമാനിക്കട്ടെ എന്ന് ഗിരീഷിന്റെ ഭാര്യ നിഷ പ്രതികരിച്ചു.

The post വണ്ടി ചെക്ക് കേസ്; റോബിൻ ബസിന്റെ നടത്തിപ്പുകാരൻ ഗിരീഷിന് ജാമ്യം‌‌ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/HtWq8FU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages