സ്വർണക്കടത്ത് കേസിൽ പിണറായി പ്രതിയാകാത്തതിന് പിന്നിൽ ബി ജെ പി- പിണറായി ബന്ധം: കെ സുധാകരൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 8 November 2023

സ്വർണക്കടത്ത് കേസിൽ പിണറായി പ്രതിയാകാത്തതിന് പിന്നിൽ ബി ജെ പി- പിണറായി ബന്ധം: കെ സുധാകരൻ

പണം മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മക്കളെക്കൊണ്ട് മുഖ്യമന്ത്രി പണമുണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും സ്വർണക്കടത്ത് കേസിൽ പിണറായി പ്രതിയായില്ല. ബി ജെ പി- പിണറായി ബന്ധമാണിതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

കമഴ്ന്നു കിടന്നാൽ കാപ്പണം എന്ന പഴമൊഴി പോലെയാണ് പിണറായി വിജയൻ . ആരുടെയൊക്കെയോ മുന്നിൽ കുമ്പിട്ടാണ് പിണറായി പണം സമ്പാദിക്കുന്നതെന്നും കെ സുധാകരൻ വിമർശിച്ചു. ഇതോടൊപ്പം സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയത്തിനെതിരെയും കെ സുധാകരൻ വിമർശിച്ചു.

പട്ടിണിയിലായ കേരളത്തിൽ ധൂർത്ത് നടത്തുന്ന പിണറായിക്ക് നാണമുണ്ടോയെന്ന് സുധാകരൻ ചോദിച്ചു. സംസ്ഥാനത്തെ വെള്ളക്കരവും വൈദ്യതി തിരക്കും വർധിപ്പിച്ച് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. പണം മറുഭാഗത്ത് കൂടി സമ്പാദിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

The post സ്വർണക്കടത്ത് കേസിൽ പിണറായി പ്രതിയാകാത്തതിന് പിന്നിൽ ബി ജെ പി- പിണറായി ബന്ധം: കെ സുധാകരൻ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/WO3zAuB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages