
ചെന്നൈയിൽ നിന്നും ഭാര്യമാരെ കൈമാറ്റം (വൈഫ് സ്വാപിങ്) ചെയ്ത് പാർട്ടി നടത്തുന്ന സംഘത്തെ അറസ്റ്റ് ചെയ്ത് ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡ് പണൈയൂർ പൊലീസ് . എട്ടുവർഷമായി ചെന്നൈ, കൊയമ്പത്തൂർ, മധുരൈ, സേലം, ഈറോഡ് തുടങ്ങിയ നഗരങ്ങളിൽ പാർട്ടി നടത്തിയിരുന്ന എട്ടുപേരാണ് അറസ്റ്റിലായത്.
സെന്തിൽകുമാർ, കുമാർ, ചന്ദ്രമോഹൻ, ശങ്കർ, വേൽരാജ്, പേരരസൻ, സെൽവൻ, വെങ്കിടേഷ് കുമാർ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഒറ്റക്ക് ജീവിക്കുന്ന പുരുഷന്മാരെയാണ് ഇവർ ലക്ഷ്യമിടുന്നത്. കുറച്ചു സ്ത്രീകളെ ഇവരുടെ ഭാര്യമാരാണെന്ന് പരിചയപ്പെടുത്തുകയും ഭാര്യമാരെ ലൈംഗിക ബന്ധത്തിന് കൈമാറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയുമാണ് ഇവർ ചെയ്തിരുന്നത്.
സോഷ്യൽമീഡിയയിലൂടെ പരസ്യം ചെയ്തായിരുന്നു ഇവർ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. 13000 മുതൽ 25000 രൂപവരെ സംഘം ഈടാക്കിയിരുന്നതായും പൊലീസ് വ്യക്തമാക്കി. ഇവരുടെ താവളങ്ങളിൽ നിന്ന് 30-40 പ്രായമുള്ള നിരവധി സ്ത്രീകളെയും രക്ഷപ്പെടുത്തി. സ്ത്രീകളെല്ലാം വിവാഹിതരാണെന്നും വലിയ തുക വാഗ്ദാനം ചെയ്താണ് ഇവരെ കെണിയിൽ വീഴ്ത്തിയതെന്നും പൊലീസ് പറയുന്നു.
സ്ത്രീകളെയെല്ലാം കുടുംബത്തിനൊപ്പം വിട്ടു. നിരന്തരം അപരിചിതർ വന്നുപോകുകയും രാത്രിയിൽ ഉച്ചത്തിലുള്ള പാട്ടുകേൾക്കുകയും ചെയ്തതിനെ തുടർന്ന് അയൽക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
The post സോഷ്യൽ മീഡിയയിൽ പരസ്യം നൽകി ഇടപാടുകാരെ കണ്ടെത്തും; ചെന്നൈയിൽ വൈഫ് സ്വാപിങ് സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ് appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/1EoYCWq
via IFTTT
No comments:
Post a Comment