ഇതുപോലെ ചീഞ്ഞു നാറിയ ഗവർണറെയും ചാൻസലറെയും കേരളം കണ്ടിട്ടില്ല: എകെ ബാലൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 16 December 2023

ഇതുപോലെ ചീഞ്ഞു നാറിയ ഗവർണറെയും ചാൻസലറെയും കേരളം കണ്ടിട്ടില്ല: എകെ ബാലൻ

സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ രം​ഗത്ത്. ഇതുപോലെ ചീഞ്ഞു നാറിയ ഗവർണറെയും ചാൻസലറെയും കേരളം കണ്ടിട്ടില്ലെന്നും ഭരണഘടനയുടെ മൗലിക ഘടനയെയും തത്വങ്ങളെയും ഗവർണർ അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നമ്മുടെ രാജ്യത്തെ ഒരു ഫാസിസ്റ്റിറ്റ് രാജ്യം ആക്കി മാറ്റാനാണ് സംഘ പരിവാർ ശ്രമം. അതിനുള്ള ശ്രമം ആണ് വിദ്യാഭ്യാസ മേഖല വഴി നടത്തുന്നത്. ഇന്ത്യയിലെ ദേശീയ വിദ്യാഭ്യാസ നയം തന്നെ രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമാണ്. വിദ്യാഭ്യാസത്തിൻ്റെ ഘടനയും ഉള്ളടക്കവും അട്ടിമറിക്കാൻ ശ്രമം തുടരുകയാണ്. കേന്ദ്ര സർക്കാർ വഴിവിട്ട എല്ലാ ശ്രമവും നടത്തുന്നുണ്ട്. അതിനായാണ് കേന്ദ്ര സർക്കാരിൻ്റെ ഏജൻ്റിനെ ഉപയോഗപ്പെടുത്തുന്നതെന്നും ആ ജോലിയാണ് കേരളത്തിൽ ഗവർണർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

The post ഇതുപോലെ ചീഞ്ഞു നാറിയ ഗവർണറെയും ചാൻസലറെയും കേരളം കണ്ടിട്ടില്ല: എകെ ബാലൻ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/ML0Y8So
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages