
അയോധ്യയിലെ ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തിൽ ശരിയായ നിലപാട് എടുക്കാത്ത കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മൃദുഹിന്ദുത്വംകൊണ്ട് ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാനാകില്ലെന്നും ഈ കാര്യം കോണ്‍ഗ്രസ് ആദ്യം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റേത് പാതിവെന്ത ഹിന്ദുത്വമാണ്. മതനിരപേക്ഷ രാഷ്ടീയത്തിലൂടെ മാത്രമേ ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയരാഷ്ട്രീയത്തെ നേരിടാനാകൂ എന്ന തിരിച്ചറിവാണ് കോണ്‍ഗ്രസിന് വേണ്ടതെന്നും യെച്ചൂരി പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രത്തില്‍ മോദി കാര്‍മികത്വം വഹിക്കുന്നത് മതനിരപേക്ഷതയുടെ അന്തസ്സത്തയ്ക്ക് നിരക്കുന്നതല്ല. ക്ഷേത്ര ഉദ്ഘാടനച്ചടങ്ങിനില്ലെന്ന സിപിഎം നിലപാട് സുവ്യക്തമാണ്. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടില്ലെന്നും അദ്ദേഹം ആരോപിച്ചു.
The post മൃദുഹിന്ദുത്വംകൊണ്ട് ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാനാകില്ലെന്ന് കോൺഗ്രസ് മനസിലാക്കണം: സീതാറാം യെച്ചൂരി appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/SxzM75U
via IFTTT
No comments:
Post a Comment