കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥ് കോണ്‍ഗ്രസ്സ് വിടുന്നു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 7 December 2023

കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥ് കോണ്‍ഗ്രസ്സ് വിടുന്നു

കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായ സി രഘുനാഥ് കോണ്‍ഗ്രസ്സ് പാർട്ടി വിടുന്നു.അഞ്ച് പതിറ്റാണ്ടിന്റെ കോണ്‍ഗ്രസ്സ് ബന്ധം ഉപേക്ഷിക്കുകയാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു സി രഘുനാഥ്.

ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവായ സി രഘുനാഥാണ് പാര്‍ട്ടി വിടുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അടുത്ത അനുയായി ആയിരുന്ന രഘുനാഥ് സമീപ കാലത്താണ് സുധാകരനുമായി ഇടഞ്ഞത്. കണ്ണൂര്‍ ഡിസിസി നേതൃത്വത്തെയും രഘുനാഥ് പരസ്യമായി ചോദ്യം ചെയ്തിരുന്നു. നവകേരള സദസ്സിനെതിരെ കഴിഞ്ഞ ദിവസം ധര്‍മ്മടത്ത് യുഡിഎഫ് സംഘടിപ്പിച്ച വിചാരണ സദസ്സ് സി രഘുനാഥ് ബഹിഷ്‌കരിച്ചിരുന്നു. അതിന്റെ പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പാര്‍ട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്.

നാളെ താൻ മാധ്യമങ്ങളെ കണ്ട് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്നും കോണ്‍ഗ്രസ്സില്‍ നിന്ന് പടിയിറങ്ങിയാലും താൻ കണ്ണൂര്‍ ജില്ലാ രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.ഓരോ ആളും പടിയിറങ്ങുമ്പോള്‍ കൊട്ടാരം വിദൂഷകര്‍ സ്തുതിഗീതം പാടട്ടേയെന്നും തുറന്നു പറച്ചിലുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കുന്നുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും അദ്ദേഹം പറയുന്നു

The post കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥ് കോണ്‍ഗ്രസ്സ് വിടുന്നു appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/iaDBCuI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages