വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കിൽ 2025ൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കും: എംവി ഗോവിന്ദൻ മാസ്റ്റർ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 21 January 2024

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കിൽ 2025ൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കും: എംവി ഗോവിന്ദൻ മാസ്റ്റർ

യുപിയിൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ നാളെ നടക്കുന്ന പ്രതിഷ്‌ഠാ ചടങ്ങ് കേരളത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തത് പോലെയെന്ന പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ . 2025ൽ മാത്രമേ ക്ഷേത്രത്തിന്റെ പണി പൂർണ്ണമായി പൂർത്തിയാകൂ. ഇപ്പോൾ തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാനാണ് രാമക്ഷേത്രത്തിൽ ചടങ്ങ് നടക്കുന്നത്. ഏപ്രിൽ-മെയ് മാസങ്ങളിൽ തിരഞ്ഞെടുപ്പ് വരുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ജനങ്ങളുടെ പ്രശ്‌നങ്ങൾ പറഞ്ഞ് വോട്ട് തേടാൻ ബിജെപിക്ക് കഴിയില്ല. രാജ്യത്ത് പട്ടിണിയും ദുരിതവുമുണ്ട്. ഇതിനെ മറികടക്കാനാണ് വിശ്വാസം രാഷ്ട്രീയ ആയുധമാക്കുന്നത്. അതിനെയാണ് വര്‍ഗീയതയെന്ന് പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

ഉടൻ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കിൽ 2025ൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.2025 ആർഎസ്എസിന്റെ നൂറാം വാർഷികമാണ്. അതോടുകൂടി ഇന്ത്യൻ ഭരണഘടന ഇല്ലാതാകും. വർണ്ണ സംവിധാനം പുനഃസ്ഥാപിക്കും. വംശഹത്യ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കിൽ 2025ൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കും: എംവി ഗോവിന്ദൻ മാസ്റ്റർ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/V53T6mo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages