ജനങ്ങളോട് ഒന്നും പറയാനില്ലാത്ത പ്രധാനമന്ത്രിയാണ് മോദി; കേരളത്തില്‍ ബിജെപി ഒരു ശക്തിയല്ല: രമേശ് ചെന്നിത്തല - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 4 January 2024

ജനങ്ങളോട് ഒന്നും പറയാനില്ലാത്ത പ്രധാനമന്ത്രിയാണ് മോദി; കേരളത്തില്‍ ബിജെപി ഒരു ശക്തിയല്ല: രമേശ് ചെന്നിത്തല

നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തിന്റെ പ്രഭവ കേന്ദ്രം അറിയാമെന്ന് കേരളത്തിൽ എത്തിയപ്പോൾ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത്തരത്തിൽ നടപടി സ്വീകരിക്കാത്തത് ബിജെപിയുമായുള്ള സിപിഐഎം കൂട്ടുക്കെട്ടിന്റെ ഭാഗമായാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് നടത്തിയ ദേശദ്രോഹ പ്രവര്‍ത്തനത്തെപ്പറ്റി അറിഞ്ഞിട്ടും പ്രധാനമന്ത്രി എന്തുകൊണ്ട് പ്രതികരിച്ചില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെ വെറുതെ വിട്ടത് എന്തിനെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം.

ജനങ്ങളോട് ഒന്നും പറയാനില്ലാത്ത പ്രധാനമന്ത്രിയാണ് മോദി. കേരളത്തില്‍ ബിജെപി ഒരു ശക്തിയല്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല. ഇത്തവണ 20 സീറ്റും യുഡിഎഫ് നേടും. കഴിഞ്ഞ തവണ തൃശൂരില്‍ ബിജെപി നല്ല മത്സരം കാഴ്ച വെച്ചു. പക്ഷേ ടി എന്‍ പ്രതാപന്‍ ജയിച്ചു.

ഇത്തവണയും തൃശൂരില്‍ യുഡിഎഫ് ജയിക്കും. ഇത്തവണ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് ഐക്യത്തില്‍ പോകണം. വ്യത്യസ്ത അഭിപ്രായം പറഞ്ഞ് നേതാക്കള്‍ അന്തരീക്ഷത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു .

The post ജനങ്ങളോട് ഒന്നും പറയാനില്ലാത്ത പ്രധാനമന്ത്രിയാണ് മോദി; കേരളത്തില്‍ ബിജെപി ഒരു ശക്തിയല്ല: രമേശ് ചെന്നിത്തല appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/g9J0OIk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages