സാമൂഹികാഘാത പഠനം പൂർത്തിയായി; ശബരിമല വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ അന്തിമഘട്ടത്തിലേക്ക് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 22 January 2024

സാമൂഹികാഘാത പഠനം പൂർത്തിയായി; ശബരിമല വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ അന്തിമഘട്ടത്തിലേക്ക്

ശബരിമല വിമാനത്താവളത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ അവസാഘട്ടത്തിലേക്ക് . ഭൂമി ഏറ്റെടുക്കാനുള്ള II (1) വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അ ടുത്ത 45 ദിവസത്തിനുള്ളിൽ ഏറ്റെടുക്കേണ്ട ഭൂമിയുടെ കണക്കെടുപ്പും വില നിർണ്ണയവും പൂർത്തിയാകും.

നിലവിൽ സാമൂഹികാഘാത പഠനം പൂർത്തിയായി. വിദഗ്ധരുടെ അഭിപ്രായങ്ങളും ലഭിച്ചു. ഈ വിമാനത്താവളത്തിനായി 165 ഏക്കർ സ്വകാര്യഭൂമിയാണ് ഏറ്റെടുക്കുന്നത്. 300 ഏക്കർ സ്വകാര്യഭൂമി ഏറ്റെടുക്കണമെന്നായിരുന്നു സർക്കാർ വിജ്ഞാപനമെങ്കിലും അതിർത്തിനിർണയം പൂർത്തിയായപ്പോൾ 165 ഏക്കറായി.

ഏറ്റെടുക്കുന്ന വീടുകളുടെ എണ്ണവും നൂറിൽ താഴെയായി. മണിമല വില്ലേജിൽ 23 ഏക്കർ സ്വകാര്യഭൂമിയും എരുമേലി തെക്ക് വില്ലേജിൽപെട്ട 142 ഏക്കർ സ്ഥലവുമാണു വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. ഇതോടൊപ്പം ചെറുവള്ളി എസ്റ്റേറ്റിലെ 2026 ഏക്കർ പൂർണമായും ഏറ്റെടുക്കും.

The post സാമൂഹികാഘാത പഠനം പൂർത്തിയായി; ശബരിമല വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ അന്തിമഘട്ടത്തിലേക്ക് appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/O7Zu4tJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages