
തുടർച്ചയായി ഉണ്ടാകുന്ന വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. പ്രിന്‍സിപ്പല്‍ വിഎസ് ജോയിയെ ആണ് പട്ടാമ്പി ശ്രീനീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളജിലേക്ക് സ്ഥലം മാറ്റിയത്.
സംസ്ഥാന കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.ഏതാനും ദിവസങ്ങളായി നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതിനു പിന്നാലെയാണ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയത്. കോളജിൽ എസ എഫ് ഐ നേതാവായ ഒരു വിദ്യാർഥിക്കു കുത്തേൽക്കുകയും വിദ്യാർഥികൾക്കും ഒരു അധ്യാപകനും നേരെ ആക്രമണമുണ്ടാകുകയും ചെയ്തിരുന്നു.
The post എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/9RzmnLQ
via IFTTT
No comments:
Post a Comment