ന്യൂഡൽഹി: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക കുറ്റകൃത്യ കേസുകൾ പരിഗണിക്കുന്നതിന് രാജ്യത്ത് 1023 പ്രത്യേക അതിവേഗ കോടതികൾ വേണമെന്ന് കേന്ദ്ര നിയമ മന്ത്രാലയം. കേസുകളിൽ അതിവേഗം തീർപ്പുകൽപ്പിക്കുന്നതിനും ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനുമായി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ കോടതികൾക്ക് രൂപം നൽകുന്നത്. പ്രത്യേക കോടതികൾ രാജ്യത്തുടനീളം സ്ഥാപിക്കുന്നതിനായി 767.25 കോടി രൂപയാണ് നിയമ മന്ത്രാലയം ചെലവ് കണക്കാക്കുന്നത്. ഇതിൽ 474 കോടി രൂപ കേന്ദ്രസഹായമായി ലഭിക്കും. പോക്സോ കേസുകളടക്കം ഈ കോടതികളിലാകും പരിഗണിക്കുക. പദ്ധതിയുടെ വിശദാംശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിയമമന്ത്രാലയം കൈമാറിയിട്ടുണ്ട്. 12 വയസിന് താഴെയുള്ള കുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് അടുത്തിടെ അവതരിപ്പിച്ച ഓർഡിനൻസിന്റെ ഭാഗമാണ് പുതുതായി തയ്യാറാക്കുന്ന പ്രത്യേക കോടതികൾ. സ്ത്രീകൾ, പട്ടിക ജാതി-വർഗ വിഭാഗത്തിൽപ്പെട്ടവർ, മുതിർന്ന പൗരൻമാർ തുടങ്ങിയരുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനായി നിലവിൽ രാജ്യത്ത് 524 അതിവേഗ കോടതികൾ ഉണ്ടെന്ന് മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 12 വയസിൽ താഴെയുള്ള കുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകുന്ന വിധം പോക്സോ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭ ഈവർഷം ഏപ്രിലിൽ അംഗീകാരം നൽകിയിരുന്നു. ജമ്മു കശ്മീരിലെ കഠുവ , ഗുജറാത്തിലെ സൂറത്ത്, ഉത്തർപ്രദേശിലെ ഉന്നാവ് എന്നിവിടങ്ങളിൽ നടന്ന ബലാത്സംഗം കേസുകളെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധമുയർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രസർക്കാരിന്റെ നടപടി
from mathrubhumi.latestnews.rssfeed https://ift.tt/2AksKPz
via IFTTT
Post Top Ad
Responsive Ads Here
Sunday, 29 July 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
ബലാല്‍സംഗക്കേസുകള്‍: 1023 പ്രത്യേക കോടതികള്‍ വേണമെന്ന് നിയമ മന്ത്രാലയം
ബലാല്‍സംഗക്കേസുകള്‍: 1023 പ്രത്യേക കോടതികള്‍ വേണമെന്ന് നിയമ മന്ത്രാലയം
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment