ന്യൂഡൽഹി: പോളിസി ഉടമകൾ അവകാശവാദം ഉന്നയിക്കാത്ത 15,167 കോടി രൂപ രാജ്യത്തെ ഇൻഷുറൻസ് കമ്പനികളുടെ കൈവശം കെട്ടിക്കിടക്കുന്നതായി ഇൻഷ്വറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി (ഐ.ആർ.ഡി.എ.ഐ) യുടെ റിപ്പോർട്ട്. പോളിസി ഉടമകളിലേക്കോ അവകാശികളിലേക്കോ എത്തേണ്ട തുക എത്രയും വേഗം അവർക്ക് കൈമാറണമെന്ന് ഇൻഷുറൻസ് കമ്പനികളോട് ഐആർഡിഎഐ നിർദ്ദേശിച്ചു. രാജ്യത്തെ 23 ഇൻഷ്വറൻസ് കമ്പനികളിലായാണ് കോടിക്കണക്കിന് രൂപ അവകാശവാദം ഉന്നയിക്കപ്പെടാതെ കെട്ടിക്കിടക്കുന്നത്. മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷനിൽ മാത്രം 10,509 കോടി രൂപയ്ക്കാണ് ഇനിയും അവകാശികൾ എത്താത്തതെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ബാക്കി 4,657.45 കോടി രൂപ സ്വകാര്യ ഇൻഷുറൻസ് കമ്പനികളിലാണുള്ളത്. സ്വകാര്യ കമ്പനികളിൽ ഏറ്റവും കൂടുതൽ തുക കെട്ടിക്കിടക്കുന്നത് ഐസിഐസിഐ പ്രുഡൻഷ്യലിലാണ്. രണ്ടാം സ്ഥാനത്തുള്ളത് റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷ്വറൻസാണ്. പോളിസി ഉടമകൾക്ക് തങ്ങളുടെ ഇത്തരത്തിലുള്ള തുക കമ്പനികളുടെ കൈവശമുണ്ടോയെന്ന് വെബ്സൈറ്റിലൂടെ കണ്ടെത്താൻ അവസരം ഒരുക്കണമെന്നും ഐആർഡിഎഐ നിർദ്ദേശിച്ചിട്ടുണ്ട്. പോളിസി നമ്പർ, പാൻ നമ്പർ, പേര്, ജനനത്തീയതി, ആധാർ നമ്പർ എന്നിവ വെബ്സൈറ്റിൽ നൽകി വിവരങ്ങൾ കണ്ടെത്താൻ അവസരം ഒരുക്കണമെന്നാണ് നിർദ്ദേശം. അവകാശികളില്ലാതെ സൂക്ഷിച്ചിട്ടുള്ള തുകയുടെ വിശദാംശങ്ങൾ ഓരോ അർധവർഷത്തിലും കമ്പനികൾ വെബ്സൈറ്റിൽ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. content highlights:large amount of unclaimed money of policyholders lying with insurers , IRDAI, Life Insurance Corporation
from mathrubhumi.latestnews.rssfeed https://ift.tt/2uWOGuU
via IFTTT
Post Top Ad
Responsive Ads Here
Sunday, 29 July 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
ഇന്‍ഷുറന്‍സ് കമ്പനികളുടെ കൈവശമുള്ളത് പോളിസി ഉടമകള്‍ അവകാശവാദം ഉന്നയിക്കാത്ത 15,167 കോടി
ഇന്‍ഷുറന്‍സ് കമ്പനികളുടെ കൈവശമുള്ളത് പോളിസി ഉടമകള്‍ അവകാശവാദം ഉന്നയിക്കാത്ത 15,167 കോടി
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment