യുപിയിലെ 60,000 കോടിയുടെ പദ്ധതിയില്‍ ലുലു ഗ്രൂപ്പിനും നിക്ഷേപം; പതിനയ്യായിരത്തോളം തൊഴിലവസരങ്ങളും - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 29 July 2018

യുപിയിലെ 60,000 കോടിയുടെ പദ്ധതിയില്‍ ലുലു ഗ്രൂപ്പിനും നിക്ഷേപം; പതിനയ്യായിരത്തോളം തൊഴിലവസരങ്ങളും

ലഖ്നൗ: ഉത്തർ പ്രദേശിലെ ലഖ്നൗവിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ലുലു മാളിനു പുറമെ നോയിഡയിലും വാരണാസിയിലും ലുലു മാളുകൾ നിർമ്മിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യുസഫലി പറഞ്ഞു. യുപിയിൽ 60,000 കോടി രൂപയ്ക്കുള്ള 81 പദ്ധതികൾക്കു പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഫെബ്രുവരിയിൽ യു,പി.യിൽ നടന്ന നിക്ഷേപകസംഗമത്തിൽ പ്രഖ്യാപിച്ച പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. ലഖ്നൗവിലെ മാൾ നിശ്ചയിച്ചതിലും മുമ്പെ തന്നെ പണി പൂർത്തീകരിക്കുമെന്നും യൂസഫലി അറിയിച്ചു.ഇപ്പോൾ 35% പണി പൂർത്തിയാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെസർക്കാർ എല്ലാവിധ സഹകരണങ്ങളും നൽകുന്നുണ്ട്. മാൾ പ്രവർത്തനമാരംഭിക്കുമ്പോൾ അയ്യായിരം പേർക്ക് നേരിട്ടും പതിനായിരത്തോളം പേർക്ക് അല്ലാതെയും തൊഴിൽ നൽകാൻ സാധിക്കുമെന്നും യൂസഫലി പറഞ്ഞു. നിർമ്മാണം പൂർത്തിയാകുന്നതോടെ ഉത്തരേന്ത്യയിലെ ഏറ്റവും വലിപ്പമേറിയ മാൾ ആയിരിക്കും ലഖ്നൗവിലേത്. 2000 കോടി രൂപയുടെ നിക്ഷേപത്തിലുള്ളതാണ് ലഖ്നൗ ലുലു മാൾ. വിദേശ ഇന്ത്യക്കാരുടെ നിക്ഷേപത്തെ ആഭ്യന്തര നിക്ഷേപമായി മാറ്റിയ മോദി സർക്കാരിന്റെ തീരുമാനം രാജ്യത്ത് കൂടുതൽ എൻ.ആർ.ഐ. നിക്ഷേപം കൊണ്ടുവരാൻ സഹായിക്കുമെന്നും യൂസഫലി പ്രത്യാശ പ്രകടിപ്പിച്ചു. content highlights:Lulu Group investing Rs.2000 crore in Uttarpradesh, M.A.Yousaf Ali, Lulu Group, Lucknow Lulu Mall

from mathrubhumi.latestnews.rssfeed https://ift.tt/2mNB2pw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages