ന്യൂഡൽഹി:ആകാശ ആക്രമണത്തിൽ നിന്ന് ഡൽഹിയെ സംരക്ഷിക്കാൻ പ്രതിരോധ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാകുന്നു. അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടണിനേയും റഷ്യൻ തലസ്ഥാനമായ മോസ്കോയേയും സംരക്ഷിക്കുന്ന പുത്തൻ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇനി ഡൽഹിക്കും സംരക്ഷണം നൽകും. പഴയ മിസൈൽ പ്രതിരോധ കവചങ്ങൾ മാറ്റി ആധുനിക പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ഇതിനോടകം തുടങ്ങി. അമേരിക്കയിൽ നിന്ന് 100 കോടി ഡോളറിനാണ് (ഏകദേശം 6500 കോടി രൂപ)ഇന്ത്യ ഈ സംവിധാനം സ്വന്തമാക്കുന്നത്. അമേരിക്കൻ പ്രതിരോധ കമ്പനിയുടെ നാഷണൽ അഡ്വാൻസ്ഡ് സർഫെയ്സ് ടു എയർ മിസൈൽ സിസ്റ്റം-2 (നസംസ്) രാജ്യ തലസ്ഥാനത്ത് സ്ഥാപിക്കുന്നതിന്റെ ആവശ്യകത പ്രതിരോധ മന്ത്രി നിർമലാ സീതാരമാൻ അംഗീകരിച്ചു. മിസൈൽ ആക്രമണങ്ങൾ അതിവേഗം തിരിച്ചറിയുകയും നിർവീര്യമാക്കുകയും ചെയ്യുന്നതാണ് പുതിയ സംവിധാനം.ആളില്ലാ വിമാനങ്ങളിൽ നിന്നടക്കമുണ്ടാകുന്ന ആക്രമങ്ങൾ നേരിടുന്നതിനും ക്രൂയിസ് മിസൈലുകളെ തകർക്കുവാനും പുതിയ സംവിധാനത്തിന് സാധിക്കും. അമേരിക്കയെ കൂടാതെ മറ്റ് ആറു രാജ്യങ്ങളിൽ നസംസിന്റെ മിസൈൽ പ്രതിരോധ സംവിധാനം നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അവരുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. അമേരിക്കയിൽ 2005ൽ സ്ഥാപിച്ചിട്ടുണ്ട്. നോർവെ, ഫിൻലൻഡ്, സ്പെയിൻ, നെതർലൻഡ്, ഒമാൻ, എന്നിവയ്ക്കും പേര് വ്യക്തമാക്കാത്ത മറ്റൊരു രാജ്യത്തും നസംസിന്റെ മിസൈൽ പ്രതിരോധ സംവിധാനമുണ്ടെന്നാണ് വെബ്സൈറ്റിലുള്ളത്. വാഷിങ്ടണിലുള്ള ഏറ്റവും ആധുനിക പ്രതിരോധ സംവിധാനം തന്നെയാണ് ഇന്ത്യക്കും ലഭിക്കുക. റഷ്യയുടെ പഴയ മിസൈൽ പ്രതിരോധ സംവിധാനമാണ് നിലവിൽ ഇന്ത്യ ഉപയോഗിക്കുന്നത്. ഡൽഹിയിലെ ഭരണ സിരാകേന്ദ്രങ്ങളെല്ലാം ഈ പ്രതിരോധ സംവിധാനത്തിന്റെ കീഴിൽ വരും.
from mathrubhumi.latestnews.rssfeed https://ift.tt/2AlxhkG
via IFTTT
Post Top Ad
Responsive Ads Here
Sunday, 29 July 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
ഡൽഹിക്കും ആധുനിക മിസൈൽ പ്രതിരോധം: മിസൈല്‍ കവച ക്ലബ്ബില്‍ ഇനി ഇന്ത്യയും
ഡൽഹിക്കും ആധുനിക മിസൈൽ പ്രതിരോധം: മിസൈല്‍ കവച ക്ലബ്ബില്‍ ഇനി ഇന്ത്യയും
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment