വളാഞ്ചേരി: തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലിന് കിട്ടിയ ഡയമണ്ട് മോതിരം വിരലിലണിയാനുള്ള ഭാഗ്യം മലയാളക്കരയിലെ അതിജീവനത്തിന്റെ ശബ്ദമായ ഹനാന്. വളാഞ്ചേരിയിലെ കവിത ജൂവല്ലറിയിൽനിന്ന് ലഭിച്ച മോതിരമിണ് മന്ത്രി ഹനാന് നൽകുമെന്ന് പ്രഖ്യാപിച്ചത്.ജൂവലറി പെൺകുട്ടികൾക്കായി നടപ്പാക്കുന്ന വിവിധ സ്കോളർഷിപ്പ് പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയതായിരുന്നു മന്ത്രി ഡോ. ജലീൽ. പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്ക് ജൂവലറി മാനേജ്‌മെന്റ് ഒരു ഉപഹാരം സമ്മാനിക്കുകയാണ് എന്ന പ്രഖ്യാപനത്തോടെ ഒരു കവർ നല്കി. അവിടെവെച്ചുതന്നെ കവർ തുറന്നുനോക്കിയ മന്ത്രി കണ്ടത് നല്ലൊരു വജ്രമോതിരം. കൂടുതലൊന്നും ചിന്തിക്കാതെ മന്ത്രിയുടെ പ്രഖ്യാപനവും മൈക്കിലൂടെ പുറത്തുവന്നു. ‘ഇവർ സന്തോഷത്തോടെ എനിക്ക് സമ്മാനിച്ച ഈ ഉപഹാരം കേരളക്കരയുടെ അഭിമാനമായി മാറിയ ഹനാന് കൊടുക്കാൻ ഞാൻ തീരുമാനിച്ചുകഴിഞ്ഞു. ഇത് തിങ്കളാഴ്ചതന്നെ ഹനാൻ പഠിക്കുന്ന തൊടുപുഴയിലെ അൽ അസർ കോളേജിലെത്തി ആ മിടുക്കിക്കുട്ടിക്ക് കൈമാറും’. മന്ത്രിയുടെ പ്രഖ്യാപനം കൈയടിയോടെയാണ് സദസ്സിലുള്ളവർ സ്വീകരിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2uYGlGU
via IFTTT
Post Top Ad
Responsive Ads Here
Monday, 30 July 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
ഉപഹാരമായി കിട്ടിയ രത്നമോതിരം ഹനാന് നൽകുമെന്ന് മന്ത്രി ജലീൽ
ഉപഹാരമായി കിട്ടിയ രത്നമോതിരം ഹനാന് നൽകുമെന്ന് മന്ത്രി ജലീൽ
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment