മുംബൈ: ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും ശമ്പളപരിഷ്കരണം സംബന്ധിച്ച് ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനും (ഐ.ബി.എ.) തൊഴിലാളിസംഘടനകളും തമ്മിലുള്ള ചർച്ച തിങ്കളാഴ്ച നടക്കും. ഏതാനും സ്വകാര്യ, വിദേശ ബാങ്കുകളുൾപ്പെടെ രാജ്യത്തുപ്രവർത്തിക്കുന്ന 37 ബാങ്കുകൾ ശമ്പളക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് ബാങ്കർമാരുടെ ഏകോപന സമിതിയായ ഐ.ബി.എ.യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു.എഫ്.ബി.യു.)ആണ് ചർച്ചയിൽ തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്നത്. 2017 ഒക്ടോബർ 31-ന് കാലഹരണപ്പെട്ട ഉഭയകക്ഷി ശമ്പളക്കരാർ പുതുക്കണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. ഇതിനുമുമ്പ് മേയ് അഞ്ചിനുനടന്ന ചർച്ചയിൽ രണ്ടുശതമാനം ശമ്പളവർധനയേ തരാനാവൂ എന്ന നിലപാടാണ് ഐ.ബി.എ. സ്വീകരിച്ചത്. ഇതിൽ പ്രതിഷേധിച്ച് മേയ് 30, 31 തീയതികളിൽ ജീവനക്കാർ പണിമുടക്കുകയും ചെയ്തു.ഇതിനുമുമ്പ് 2015 മേയിൽ ഒപ്പുവെച്ച ഉഭയകക്ഷി കരാറിൽ 15 ശതമാനം ശമ്പളവർധന ലഭിച്ചു. 2012 നവംബർമുതൽ 2017 ഒക്ടോബർവരെയാണ് ഇത് പ്രാബല്യത്തിലുണ്ടായിരുന്നത്. ഇത്തവണ 25 ശതമാനം ശമ്പളവർധനയാണ് യു.എഫ്.ബി.യുടെ ആവശ്യം. വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും എന്നുവെച്ച് നാമമാത്രമായ വർധന അംഗീകരിക്കാനാവില്ലെന്നും യു.എഫ്.ബി.യു. മഹാരാഷ്ട്ര കൺവീനർ ദേവീദാസ് തൽജുപുർക്കാർ പറഞ്ഞു. ഇതിനുമുമ്പൊരിക്കലും രണ്ടക്ക ശതമാനത്തിൽകുറഞ്ഞ വർധന ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.ബാങ്കിങ് മേഖല നഷ്ടത്തിലാണെന്നുപറഞ്ഞാണ് ഐ.ബി.എ. രണ്ടുശതമാനം ശമ്പളവർധന വാഗ്ദാനം ചെയ്തത്. വൻകിടക്കാർക്കുനൽകിയ വായ്പകൾ കിട്ടാക്കടങ്ങളായി മാറിയതുകൊണ്ടാണ് ബാങ്കിങ് മേഖലയിൽ നഷ്ടമുണ്ടായതെന്നും തൊഴിലാളികൾക്ക് അതിൽ ഉത്തരവാദിത്വം ഒന്നുമില്ലെന്നും യു.എഫ്.ബി.യു. പറയുന്നു. നോട്ടുനിരോധനവും ജൻധൻ, മുദ്ര തുടങ്ങിയ കേന്ദ്ര പദ്ധതികളും ബാങ്ക് ജീവനക്കാരുടെ ജോലിഭാരം വർധിപ്പിച്ചതായും സംഘടന ചൂണ്ടിക്കാണിക്കുന്നു. 18 തവണ ചർച്ച നടത്തിയശേഷമാണ് കഴിഞ്ഞതവണ ശമ്പളപരിഷ്‌കരണ കരാറിലെത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2NTFwGA
via IFTTT
Post Top Ad
Responsive Ads Here
Monday, 30 July 2018
ബാങ്കുകളിലെ ശമ്പളപരിഷ്‌കരണം: ഇന്ന് ചർച്ച
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment