മൂഴിക്കുളം: ഭാഗികമായി തകർന്ന വീടിനുള്ളിൽ യുവാവുണ്ടെന്ന് കരുതി കെട്ടിടം പൊളിച്ചു. രക്ഷാപ്രവർത്തനം കഴിഞ്ഞപ്പോൾ, ബന്ധുവീട്ടിലായിരുന്ന യുവാവ് മടങ്ങിയെത്തി. പാറക്കടവ് പഞ്ചായത്തിലെ ചെട്ടിക്കുളം കോളനിക്ക് സമീപം ഞായറാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. ചെട്ടിക്കുളം ചൂരക്കാട്ടിൽ ശ്രീനി (31) താമസിക്കുന്ന കാലപ്പഴക്കം ചെന്ന വീടാണ് കനത്തമഴയത്തെുടർന്ന് ഭാഗികമായി തകർന്നത്. കഴിഞ്ഞ ദിവസങ്ങളിലും വീടിന്റെ ചില ഭാഗങ്ങൾ അടർന്ന് വീണിരുന്നു. ഞായറാഴ്ച പുലർച്ചെ കിടപ്പുമുറിയുടെ ഒരുഭാഗവും വീണു. അതോടെ വീടിനുള്ളിൽ കിടക്കുന്നത് അപകടമാണെന്ന് മനസ്സിലാക്കിയ ശ്രീനി ആരോടും പറയാതെ രാത്രി തന്നെ കറുകുറ്റിയിലെ ബന്ധുവീട്ടിലേക്ക് പോയി. ശ്രീനി പോയി അല്പം കഴിഞ്ഞപ്പോൾ വീടിന്റെ കിടപ്പുമുറിയുടെ ഭാഗം തകർന്നു വീണു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ശ്രീനി വീടിനുള്ളിൽ അപകടത്തിൽപ്പെട്ടുവെന്ന് ധരിച്ചു. നാട്ടുകാരുടെ പ്രാഥമിക രക്ഷാപ്രവർത്തനം ഫലം കണ്ടില്ല. സംഭവമറിഞ്ഞ് അങ്കമാലി അഗ്നിരക്ഷാസേനയും ചെങ്ങമനാട് പോലീസും സ്ഥലത്തത്തെി. ശ്രീനിയെ കണ്ടെത്താൻ ഞായറാഴ്ച പുലർച്ചെ ജെ.സി.ബി ഉപയോഗിച്ച് വീട് പൊളിച്ചുനീക്കുന്നു എന്നാൽ, കിടപ്പുമുറിയിലേക്ക് കടക്കാനായില്ല. അതോടെ മുൻഭാഗം പൊളിച്ചുമാറ്റാൻ ജെ.സി.ബി. കൊണ്ടുവന്നു. മൂന്ന് മണിക്കൂറോളമെടുത്ത് കെട്ടിടം പൂർണമായി പൊളിച്ച് നീക്കിയിട്ടും ശ്രീനിയെ കണ്ടെത്താനായില്ല. ശ്രീനിയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. അതോടെ സൈബർ സെല്ലിന്റെ സഹായംതേടി. അപ്പോഴാണ് കറുകുറ്റിയിലുള്ളതായി അറിയാനായത്. ഉടൻ ശ്രീനിയെ ചെട്ടികുളത്തേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞു. ശ്രീനി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് നാട്ടുകാർക്ക് ആശ്വാസം പകർന്നു. എന്നാൽ, നാട്ടുകാർക്കുണ്ടായ ബുദ്ധിമുട്ടും കിടപ്പിടം നഷ്ടപ്പെട്ട നിരാശയും ശ്രീനിയെ വിഷമത്തിലാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2uZkH5s
via IFTTT
Post Top Ad
Responsive Ads Here
Monday, 30 July 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
യുവാവ് കുടുങ്ങിയെന്ന് കരുതി വീട് പൊളിച്ചു; പിന്നാലെ ആൾ തിരിച്ചെത്തി
യുവാവ് കുടുങ്ങിയെന്ന് കരുതി വീട് പൊളിച്ചു; പിന്നാലെ ആൾ തിരിച്ചെത്തി
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment