ദുബായ്: താമസരേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവർക്കായി യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പ് ബുധനാഴ്ച ആരംഭിക്കും. ആറുവർഷങ്ങൾക്കുശേഷമാണ് യു.എ.ഇ. വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നുമാസമാണ് കാലാവധി. മതിയായ രേഖകളില്ലാതെ കഴിയുന്നവർക്ക് ശിക്ഷയോ പിഴയോ ഇല്ലാതെ സ്വന്തംനാട്ടിലേക്ക് മടങ്ങാനോ രേഖകൾ ശരിയാക്കി ഇവിടെത്തന്നെ തുടരാനോ ഉള്ള സൗകര്യമാണ് പൊതുമാപ്പ് വിദേശികൾക്ക് നൽകുന്നത്.ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് ദുബായ് എമിഗ്രേഷൻ വിഭാഗം അവീറിലെ എമിഗ്രേഷൻ ഓഫീസ് പരിസരത്ത് തയ്യാറാക്കിയിരിക്കുന്നത്. വിശാലമായ ടെന്റുകളിൽ വിവിധ രാജ്യക്കാർക്കായി പ്രത്യേകം ഹെൽപ് ഡെസ്കുകൾ ഇതിനായി ഒരുങ്ങി. സിവിൽ, ക്രിമിനൽ കേസുകളിൽപെടാത്ത എല്ലാവർക്കും ഈയവസരം വിനിയോഗിക്കാമെന്ന് മേജർ ജനറൽ അൽ മറി വിശദീകരിച്ചു.കൃത്യമായ മാർഗങ്ങളിലൂടെ യു.എ.ഇ.യിൽ എത്തുകയും എന്നാൽ, മതിയായ താമസരേഖകളില്ലാതെ ഇപ്പോൾ ഇവിടെ തങ്ങുകയുംചെയ്യുന്ന ആർക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കും. ഇവ ശരിയാക്കാനും പാസ്പോർട്ട് തൊഴിലുടമയുടെയോ സ്പോൺസറുടെയോ കൈവശമായിപ്പോയവർക്കും ഇവിടെയെത്തി രേഖകൾ ശരിയാക്കാം. എന്നാൽ, സാമ്പത്തികക്രമക്കേടുകളിലും പോലീസ് കേസുകളിലും പെട്ടവർക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല. ഇവർക്ക് ബന്ധപ്പെട്ട കോടതികളിലോ പോലീസ് സ്റ്റേഷനുകളിലോ പോയി കേസുകൾ അവസാനിപ്പിച്ചശേഷം താമസരേഖകളിൽ പ്രശ്നമുണ്ടെങ്കിൽ അത് ശരിയാക്കിയെടുക്കാനാവും. നിയമവിരുദ്ധമാർഗങ്ങളിലൂടെ യു.എ.ഇ.യിൽ പ്രവേശിച്ചവർക്ക് പൊതുമാപ്പിന്റെ ആനുകൂല്യം പെട്ടെന്ന് ലഭിക്കില്ല. അവർ എങ്ങനെ എത്തിപ്പെട്ടു, ആര് മുഖേന എത്തി തുടങ്ങിയ കാര്യങ്ങളിൽ പോലീസിന്റെ അന്വേഷണറിപ്പോർട്ടിനെ ആശ്രയിച്ചായിരിക്കും അവരോടുള്ള സമീപനം. അവരെ പോലീസിൽ ഏൽപ്പിക്കും. മാപ്പുലഭിച്ചാലും ചിലപ്പോൾ രണ്ടുവർഷംവരെ യാത്രാനിരോധനവും നേരിടേണ്ടിവരും.ക്യാമ്പിലെത്തുന്നവർ പാസ്പോർട്ട് കൈവശം കരുതണം. ഇല്ലാത്തവരുടെ കാര്യം പ്രത്യേകം പരിഗണിക്കും. സ്പോൺസറുടെ കൈവശമാണ് പാസ്പോർട്ട് ഉള്ളതെങ്കിൽ അത് വാങ്ങിച്ചെടുക്കുന്നതും ക്യാമ്പിൽ സാധ്യമാകും. രേഖകൾ പരിശോധിക്കാനും ശരിപ്പെടുത്താനുമായി എമിഗ്രേഷൻവകുപ്പ് ഒമ്പതുകേന്ദ്രങ്ങൾ തുറക്കുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2NTsvN6
via IFTTT
Post Top Ad
Responsive Ads Here
Monday, 30 July 2018
യു.എ.ഇ.യിൽ പൊതുമാപ്പിന് ഒരുക്കങ്ങൾ സജീവം
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment