പോലീസുകാരനും ഭാര്യയ്ക്കും നേരേ സംഘം ചേർന്ന് ആക്രമണം; പോലീസുകാരന്റെ നില ഗുരുതരം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 30 July 2018

പോലീസുകാരനും ഭാര്യയ്ക്കും നേരേ സംഘം ചേർന്ന് ആക്രമണം; പോലീസുകാരന്റെ നില ഗുരുതരം

ജയേഷ് ചെങ്ങന്നൂർ: ബൈക്കുകൾ തട്ടിയതു സംബന്ധിച്ച തർക്കത്തെ തുടർന്ന് പോലീസുകാരനേയും ഭാര്യയേയും സംഘം ചേർന്ന് ആക്രമിച്ചു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ചെങ്ങന്നൂർ സി.ഐ. ഓഫീസിലെ ഡ്രൈവർ മുളക്കുഴ പെരിങ്ങാല ജയവിലാസത്തിൽ ജയേഷ് (39), ഭാര്യ രഞ്ജിനി (29) എന്നിവരെയാണ് ആക്രമിച്ചത്. ഇരുവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ജയേഷിനെ ആലപ്പുഴ മെഡിക്കൽ കോേളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ സംഘത്തിലെ പെരിങ്ങാല വെട്ടിക്കാലാ തെക്കേച്ചിറയിൽ മനീഷ് (26) ആണ് അറസ്റ്റിലായത്. പിടികൂടിയ മറ്റു പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനാണ് പെണ്ണുക്കര പുത്തൻപറമ്പിൽ രാധാകൃഷ്ണനെ അറസ്റ്റുചെയ്തെന്ന് സി.ഐ. എം.സുധിലാൽ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെ പെണ്ണുക്കര കനാൽ ജങ്ഷനു സമീപമാണ് സംഭവം. പോലീസ് പറയുന്നത്: രഞ്ജിനിയോടോടെപ്പം ബൈക്കിൽ കായംകുളത്തെ വീട്ടിൽ പോയി വരികയായിരുന്നു ജയേഷ്. ഇവർ സഞ്ചരിച്ച ബൈക്കിനു പിന്നിൽ മനീഷും സുഹൃത്തും സഞ്ചരിച്ച ബൈക്ക് ഇടിച്ചു. ഇരുകൂട്ടരും തമ്മിൽ തർക്കവും വാക്കേറ്റവുമായി. ഇതിനിടെ ബൈക്കിനു പിന്നിലിരുന്ന മനീഷ് രണ്ടു സുഹൃത്തുക്കളെക്കൂടി വിളിച്ചുവരുത്തി ജയേഷിനെയും രഞ്ജിനിയെയും മർദ്ദിച്ചു. സ്ഥലത്തെത്തിയ പോലീസ് മനീഷിനെയും സുഹൃത്തുക്കളെയും പിടികൂടി. പോലീസ് പിടിച്ചവരെ മോചിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് രാധാകൃഷ്ണനെ അറസ്റ്റുചെയ്തത്. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് ഇയാളുടെ പേരിൽ കേസ്.

from mathrubhumi.latestnews.rssfeed https://ift.tt/2v22DaO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages