കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 30 July 2018

കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

ചെന്നൈ: ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹം ചികിത്സയിൽ കഴിയുന്ന കാവേരി ആശുപത്രി അധികൃതരാണ് മെഡിക്കൽ ബുള്ളറ്റിനിൽ ഇക്കാര്യം വ്യക്തമാക്കിയത്. വിദഗ്ദ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും മുൻ കേന്ദ്രമന്ത്രിയും ഡി.എം.കെ നേതാവുമായ എ രാജ ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയ പ്രവർത്തകരോട് പറഞ്ഞു. കരുണാനിധിയുടെ നില അതീവ ഗുരുതരമാണെന്ന അഭ്യൂഹങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് ചെന്നൈ നഗരത്തിലെ സുരക്ഷ ശക്തമാക്കിയിരുന്നു. ആശുപത്രി പരിസരം ഡി.എം.കെ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞ സാഹചര്യത്തിൽ അവിടെയും പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സേലത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ചൈന്നൈയിലേക്ക് തിരിച്ചതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. കരുണാനിധിയുടെ കുടുംബാംഗങ്ങൾ ചെന്നൈയിലെ ആശുപത്രിയിൽ തുടരുകയാണ്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അടക്കമുള്ള നേതാക്കൾ ഞായറാഴ്ച ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. ആയിരക്കണക്കിന് ആരാധകരാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ള ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടി നിൽക്കുന്നത്. ശനിയാഴ്ച രാത്രി 1.30ഓടെ രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞതിനെത്തുടർന്ന്അദ്ദേഹത്തെ കാവേരി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധചികിത്സയിലൂടെ രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് കൊണ്ടുവന്നെങ്കിലും അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. Content Highlights:Karunanidhis health condition continues to be stable

from mathrubhumi.latestnews.rssfeed https://ift.tt/2AgCDgU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages