അഹമ്മദാബാദ്: ഗുജറാത്തിൽ കൊള്ളക്കാരെന്ന് ആരോപിച്ച് ആൾക്കൂട്ടം യുവാക്കൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മർദ്ദനമേറ്റ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഗുജറാത്തിലെ ദഹോദ് ജില്ലയിലുള്ള കാളി മഹുദി ഗ്രാമത്തിലാണ് സംഭവം. ഇരുപതോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സമീപ ഗ്രാമമായ ഉൻദാറിലുള്ള അജ്മൽ വഹോനിയ എന്ന 22 കാരനാണ് മരിച്ചത്. അംബാലി ഖജുരിയ ഗ്രാമത്തിൽ നിന്നുള്ള ഭാരു മാതുർ ആണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ളത്. മോഷണം, കൊള്ളയടി, വർഗീയ ലഹള ഉണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ശിക്ഷ അനുഭവിച്ചതിന് ശേഷം രണ്ട്പേരും ദിവസങ്ങൾക്ക് മുമ്പാണ് ജയിൽ മോചിതരായത്. മർദ്ദനത്തിന് ഇരയായവരും ആക്രമണം നടത്തിയവരും ആദിവാസികളാണ്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം കൊല്ലപ്പെട്ട അജ്മൽ വഹോനിയ, പരിക്കേറ്റ ഭാരു മാതുർ എന്നിവർക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറയുന്നു. ആക്രമണം നടത്തിയവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. Content Highlights:Mob Lynches, One Dead,Gujarats Dahod
from mathrubhumi.latestnews.rssfeed https://ift.tt/2LQLnPL
via IFTTT
Post Top Ad
Responsive Ads Here
Sunday, 29 July 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
ഗുജറാത്തില്‍ ആള്‍കൂട്ട ആക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു
ഗുജറാത്തില്‍ ആള്‍കൂട്ട ആക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment