ചെറുതോണി: ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് തുറക്കുന്നതിനുള്ള സാധ്യതകൾ കണക്കിലെടുത്ത് മുൻകരുതൽ നടപടികൾക്ക് അധികൃതർ തുടക്കംകുറിച്ചു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ചൊവ്വാഴ്ച നോട്ടീസ് നൽകും. ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്ത് 12 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. അണക്കെട്ട് തുറക്കുന്നത് കാണാൻ വരുന്നവരെ നിയന്ത്രിക്കും. പെരിയാറിന്റെ തീരത്തെ വലിയ മരങ്ങൾ മുറിച്ചു മാറ്റും. ഇടുക്കി സംഭരണി മുതൽ ലോവർ പെരിയാർ ഡാം വരെ 24 കിലോമീറ്റർ ദൂരത്തിലാണ് മുൻകരുതൽ നടപടികൾ. എത്ര കെട്ടിടങ്ങളെ ബാധിക്കുമെന്നത് പരിശോധിക്കാൻ വൈദ്യുതി വകുപ്പും റവന്യൂ വകുപ്പും ചേർന്ന് ശനിയാഴ്ച ഫീൽഡ് സർവേ തുടങ്ങിയിരുന്നു. ഇടുക്കി സംഭരണിയിൽ ജലനിരപ്പ് 2,400 അടിയിലെത്തുന്നതിന് മുമ്പേ ഷട്ടറുകൾ തുറക്കാൻ ശനിനിയാഴ്ച മന്ത്രി എം.എം. മണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. 2400 അടിവരെ കാക്കാതെ നിയന്ത്രിത അളവിൽ വെള്ളം തുറന്നുവിടാനാണ് ആലോചിക്കുന്നത്. ഞായറാഴ്ച ജലനിരപ്പ് വീണ്ടും ഉയർന്ന് 2394 അടിയിലെത്തിയിട്ടുണ്ട്. ഒരടി കൂടി ഉയർന്നാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. 2397-2398 അടിയിലെത്തുമ്പോൾ വെള്ളം തുറന്നുവിട്ടേക്കും.നാളെ പത്തുമണിയോടെ എല്ലാ പഞ്ചായത്തുകളിലും യോഗം ചേർന്ന് സ്ഥിഗതികൾ വിലയിരുത്തും.
from mathrubhumi.latestnews.rssfeed https://ift.tt/2OqxmXh
via IFTTT
Post Top Ad
Responsive Ads Here
Sunday, 29 July 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
ഇടുക്കി അണക്കെട്ട്: മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി, ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജം
ഇടുക്കി അണക്കെട്ട്: മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി, ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജം
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment