മുംബൈ: മുംബൈ-അഹമ്മദാബാദ് അതിവേഗ റയിൽപ്പാതയ്ക്കുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ ഇഴഞ്ഞുനീങ്ങുകയാണെങ്കിലും ബുള്ളറ്റ് ട്രെയിനുകളിൽ ഉൾപ്പെടുത്തേണ്ട സൗകര്യങ്ങളുടെ അന്തിമരൂപം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് റെയിൽവേ. വിമാനങ്ങളിലുള്ളതിനേക്കാൾ സൗകര്യങ്ങളാണ് ഈ ട്രെയിനുകളിലുണ്ടാവുക. കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന അമ്മമാർക്ക് പ്രത്യേക മുലയൂട്ടൽ മുറികൾ ബുള്ളറ്റ് ട്രെയിനുകളിൽ ഉണ്ടാകും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശൗചാലയങ്ങൾ,വീൽചെയറുകളുപയോഗിക്കുന്ന യാത്രക്കാർക്ക് കൂടുതൽ വിശാലമായ ശൗചാലയങ്ങൾ എന്നിവയുംലഭ്യമാക്കും. 10 കോച്ചുകളുമായി പുറത്തിറങ്ങുന്ന ജാപ്പനീസ് ഇ-5 ഷിങ്കാൻസെൻ പരമ്പരയിൽപ്പെട്ട (E5 Shinkansen series bullet trains) ട്രെയിനുകളിൽ ചെറിയ കുട്ടികൾക്കുള്ള ടോയ്ലറ്റ് സീറ്റുകൾ, ഡയപ്പറുകൾ സംസ്കരിക്കാനുള്ള സൗകര്യം, കുട്ടികൾക്ക് കൈകഴുകാനുള്ള താഴ്ന്ന സിങ്ക് എന്നിവയും തയ്യാറാക്കും. കോച്ചുകൾക്കുള്ളിൽ നിലവിലെ സ്റ്റേഷൻ, അടുത്ത സ്റ്റേഷൻ, ലക്ഷ്യസ്ഥാനം, എത്തുന്ന പ്രതീക്ഷിത സമയം എന്നിവ കാണിക്കുന്ന എൽ.സി.ഡി. സ്ക്രീനുകൾ ഉണ്ടായിരിക്കും. ഇവയ്ക്കുപുറമേ, ബിസിനസ്സ് ക്ലാസ് യാത്രക്കാർക്കായി ഫ്രീസർ, ഹോട്ട് കേയ്സ്, വെള്ളം തിളപ്പിക്കാനും ചായ, കാപ്പി തുടങ്ങിയവ തയ്യാറാക്കുന്നതിനുള്ള സൗകര്യങ്ങളും ലഭ്യമാക്കും. ഇന്ത്യൻ റെയിൽവേയിൽ ആദ്യമായാണ് ഇത്തരം സൗകര്യങ്ങളോടെയുള്ള ട്രെയിനുകൾ ഒരുങ്ങുന്നത്. ഓരോ ട്രെയിനിലേയും ആകെയുള്ള 750 സീറ്റുകളിൽ 55 എണ്ണം ബിസിനസ്സ്ക്ലാസുകളിലും 695 എണ്ണം സ്റ്റാൻഡേർഡ് ക്ലാസുകളിലുമായിരിക്കും ഉണ്ടായിരിക്കുക. യാത്രക്കാർക്കുള്ള പ്രത്യേക ലഗേജ് സ്പേസും ഉണ്ടായിരിക്കും. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചിലവ് 5000 കോടി രൂപയാണ്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽപ്പാത ഏറെയും മേൽപ്പാലങ്ങൾ വഴിയാകുമ്പോൾ താനെയ്ക്കും വിരാരിനുമിടയിൽ 21 കിലോമീറ്റർ ഭൂഗർഭ പാതയുമുണ്ട്. ഇതിൽ തന്നെ 7 കിലോമീറ്റർ കടലിനടിയിലൂടെയാണെന്ന പ്രത്യേകതയുമുണ്ട്. ആകെയുള്ള 508 കിലോമീറ്റർ ദൂരംരണ്ട് മണിക്കൂർ ഏഴ് മിനിറ്റ് കൊണ്ട് ബുള്ളറ്റ് ട്രെയിൻ പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. Content Highlights: Indias first bullet train, Mumbai-Ahmedabad high speed rail,Railways to finalises details of Bullet trains
from mathrubhumi.latestnews.rssfeed https://ift.tt/2OrahUw
via IFTTT
Post Top Ad
Responsive Ads Here
Sunday, 29 July 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
മുലയൂട്ടൽ മുറികളും പ്രത്യേക ശൗചാലയങ്ങളും; ബുള്ളറ്റ് ട്രെയിനിലുള്ളത് മികച്ച സൗകര്യങ്ങൾ
മുലയൂട്ടൽ മുറികളും പ്രത്യേക ശൗചാലയങ്ങളും; ബുള്ളറ്റ് ട്രെയിനിലുള്ളത് മികച്ച സൗകര്യങ്ങൾ
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment