പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ജയിലില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 29 July 2018

പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ജയിലില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റി

ലാഹോർ: ആരോഗ്യനില വഷളായതിനെത്തുടർന്ന് പാക്കിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ജയിലിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് പത്തു വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്ന നവാസ് ഷെരീഫിനെ ഹൃദയ സംബന്ധിയായ പ്രശ്നങ്ങളേത്തുടർന്നാണ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വൃക്ക തകരാറിലായതിനു പിന്നാലെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതായി കഴിഞ്ഞയാഴ്ച റിപ്പോർട്ടുകളുണ്ടായിരുന്നു. ഇ.സി.ജി.യിൽ കണ്ട വ്യതിയാനത്തിന്റേയും രക്തപരിശോധനാ റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിൽ ഞായറാഴ്ച ഷെരീഫിനെ ആശുപത്രിയിലേക്ക് മാറ്റാൻ പാക്കിസ്ഥാനിലെ താത്കാലിക ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ഷെരീഫിനെ ഇസ്ലാമാബാദിലെ പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും വിദഗ്ദ സംഘത്തിന്റെ മേൽനോട്ടത്തിൽ ചികിത്സ പുരോഗമിക്കുകയാണെന്നും പഞ്ചാബ് ആഭ്യന്തരമന്ത്രി ഷൗക്കത്ത് ജാവേദ് മാധ്യമങ്ങളെ അറിയിച്ചു. Content Highlights:Nawaz Sharif shifted to hospital due to cardiac issue

from mathrubhumi.latestnews.rssfeed https://ift.tt/2AgswIY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages