ദുബായ്: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിനായി വിപുലമായ സൗകര്യങ്ങളോടെ അവീറിൽ ആംനസ്റ്റി സെന്റർ പ്രവർത്തനം തുടങ്ങി. ഓഗസ്റ്റ് ഒന്ന് മുതലാണ് പൊതുമാപ്പിനുള്ള അപേക്ഷകൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് വകുപ്പ് സ്വീകരിക്കുക.അവീറിലാണ് പൊതുമാപ്പിനുള്ള സൗകര്യം ദുബായ് ഒരുക്കിയിരിക്കുന്നത്. മറ്റ് എമിറേറ്റിലുള്ളവർക്കും പൊതുമാപ്പിനായി അവീറിലെ ടെന്റിലെത്താമെന്ന് അധികാരികൾ അറിയിച്ചു. അനധികൃത താമസക്കാരെ സഹായിക്കാനാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.ഇത്തവണ മുൻവർഷങ്ങളെ അപേക്ഷിച്ച് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുരുഷൻമാർക്കും സ്ത്രീകൾക്കുമായി രണ്ട് വലിയ ടെന്റുകൾ അവീറിലെ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് ഓഫീസ് പരിസരത്ത് സജ്ജമാക്കിക്കഴിഞ്ഞു.രാവിലെ എട്ട് മുതൽ രാത്രി എട്ട് മണിവരെയാണ് പ്രവർത്തനസമയം.ആളുകൾ വരുന്നതനുസരിച്ച് ടോക്കണുകൾ നൽകും. ഇവിടേക്കെത്താൻ ആർടിഎ പ്രത്യേക ബസ് സർവീസുകൾ നടത്തും,ചിലവ് കുറഞ്ഞ ഭക്ഷണശാല,ക്ലിനിക്ക് സൗകര്യം,സൗജന്യ കുടിവെള്ളം എന്നിവ താമസ കുടിയേറ്റ വകുപ്പും ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് വകുപ്പും സംയുക്തമായി നൽകും.വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും പൊതുമാപ്പ് നൽകുന്ന ടെന്റിൽ സന്നിഹിതരാകും. വിസയൂടെ കാലാവധി കഴിഞ്ഞവരും വിസയില്ലാത്തവരുമായ ആളുകളെ സഹായിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് ദുബായ് എമിറേറ്റിലെ പൊതുമാപ്പിന്റെ ചുമതലക്കാരായ മേജർ ജനറൽ മുഹമ്മദ് അൽ മആർറി,ബ്രിഗേഡിയർ ജനറൽ ഖലാഫ് അൽ ഗെയ്ത് എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യം വിട്ടുപോകാൻ ആഗ്രഹിക്കുന്നവർ പാസ്പോർട്ടുമായി പൊതുമാപ്പിനെത്തണമെന്ന് അധികാരികൾ നിർദേശിച്ചു.പൊതുമാപ്പ് കിട്ടിയാൽ ഇരുപത്തിയൊന്ന് ദിവസത്തിനകം സ്വന്തം നാട്ടിലേക്ക് മടങ്ങുകയും വേണം.ഇല്ലെങ്കിൽ ഈ ആനുകൂല്യം നഷ്ടമാവുകയും നിയമനടപടികൾക്ക് വിധേയമാവുകയും വേണം.
from mathrubhumi.latestnews.rssfeed https://ift.tt/2mOLblL
via IFTTT
Post Top Ad
Responsive Ads Here
Sunday, 29 July 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
യുഎഇ പൊതുമാപ്പ്: ദുബായ് അവീറില്‍ ആംനസ്റ്റി സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി
യുഎഇ പൊതുമാപ്പ്: ദുബായ് അവീറില്‍ ആംനസ്റ്റി സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment