കരുണാനിധിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 31 July 2018

കരുണാനിധിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല

ചെന്നൈ: ആശുപത്രിയിൽ കഴിയുന്ന ഡി.എം.കെ. അധ്യക്ഷൻ എം. കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഞായറാഴ്ച രാത്രി സ്ഥിതി മോശമായെങ്കിലും പിന്നീട് മെച്ചപ്പെടുകയായിരുന്നു. വിദഗ്ധ ഡോക്ടർമാരുടെ തീവ്രനിരീക്ഷണത്തിലാണെന്ന് മകൻ സ്റ്റാലിൻ പറഞ്ഞു. സ്റ്റാലിൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ വീട്ടിലേക്കു മടങ്ങി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം, മന്ത്രിമാർ എന്നിവർ തിങ്കളാഴ്ച കരുണാനിധിയെ സന്ദർശിച്ചു. എൻ.സി.പി. പ്രസിഡന്റ് ശരദ് പവാർ, എം.ഡി.എം.കെ.നേതാവ് വൈകോ, സമത്വകക്ഷി നേതാവ് എസ്. ശരത് കുമാർ, യോഗാ ഗുരു ജഗ്ഗി വാസുദേവ്, നടന്മാരായ ശിവകുമാർ, സൂര്യ തുടങ്ങിയവരും കാവേരി ആശുപത്രിയിൽ എത്തി. ആശുപത്രി പരിസരത്ത് പ്രവർത്തകരുടെ തിരക്ക് നിയന്ത്രിക്കാൻ പലപ്പോഴും പോലീസ് പ്രയാസപ്പെട്ടു. കൂടുതൽ പ്രവർത്തകരെ അണിനിരത്തി ഡി.എം.കെ.യുടെ സ്വാധീനവും പ്രസക്തിയും ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കാനുള്ള നേതൃത്വത്തിന്റെ ശ്രമമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്. ഗതാഗതം നിയന്ത്രിക്കാൻ ആയിരം പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഈറോഡിൽ രണ്ടുപേർ മരിച്ചു കരുണാനിധിയുടെ സ്ഥിതി ഗുരുതരമാണെന്നറിഞ്ഞ് ഈറോഡിൽ രണ്ടുപേർ മരിച്ചു. ഇൗറോഡ് പെരുന്തുറൈയ്ക്ക് സമീപം മാരിയമ്മൻ കോവിൽ തെരുവിൽ താമസിക്കുന്ന ഡി.എം.കെ. പ്രവർത്തകൻ ജനാർദനൻ(47), കരിവാന്തുർകുളത്തെ ഡി.എം.കെ. പ്രവർത്തക രാജേശ്വരി(33) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി കരുണാനിധിയുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമെന്ന വാർത്തയറിഞ്ഞ രാജേശ്വരി വീട്ടിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

from mathrubhumi.latestnews.rssfeed https://ift.tt/2v283CK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages